തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച പരീക്ഷകളെല്ലാം ഒന്നിന് പിറകെ ഒന്നായി നടത്താനുള്ള തീരുമാനത്തിലാണ് പിഎസ്‍സി. കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയെഴുതാനുള്ള സാഹചര്യം തയ്യാറാക്കി നല്‍കിയിരിക്കുകയാണ് പിഎസ്‍സി. പ്രത്യേക ക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലേക്ക് പ്രത്യേക മാനദണ്ഡങ്ങളും പിഎസ് സി പുറത്തിറക്കിയിട്ടുണ്ട്.
- ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം jointce.psc@kerala.gov.in വിലാസത്തില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം.
- പരീക്ഷ എഴുതുവാന്‍ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
- ഉദ്യോഗാര്‍ഥികള്‍ ആരോഗ്യ പ്രവര്‍ത്തകനൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ എത്തിയാല്‍ മാത്രമേ പരീക്ഷ എഴുതാന്‍ അനുവദിക്കൂ.
- കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലന്‍സില്‍ ഇരുന്ന് പരീക്ഷ എഴുതണം.
- ഉദ്യോഗാര്‍ഥിയെ തിരിച്ചറിയുന്നതിനായി ഹാള്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രവും ഹാജരാക്കണം
അതുപോലെ തന്ന ക്വാറന്റൈനില്‍ കഴിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ അത് സംബന്ധിച്ച വെളളപേപ്പറില്‍ സത്യവാങ്മൂലം ചീഫ് സൂപ്രണ്ടിന് നല്‍കേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പരീക്ഷ എഴുതാന്‍ എത്തുന്നവര്‍ പരീക്ഷ കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ തിരികെ പോകുമെന്ന സത്യവാങ്മൂലം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് നല്‍കേണ്ടതാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായും പാലിക്കേണ്ടതാണ്.