Home Featured കോവിഡ് വർധന: കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ ഒരുങ്ങി കർണാടക

കോവിഡ് വർധന: കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ ഒരുങ്ങി കർണാടക

by admin

കര്‍ണാടകത്തില്‍ കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. കേരളത്തില്‍ നിന്ന് യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിര്‍ദേശത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന് അറിയിക്കും. കേരളത്തില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
നേരത്തെ അഞ്ച് ജില്ലകളില്‍ കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ന്ധമാക്കിയിരുന്നു.

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയായിരുന്നു. വിമാന മാര്‍ഗമോ ട്രെയിന് മാര്‍ഗമോ വരുമ്ബോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടവരും. നേരത്തെ ഗുജറാത്ത്, ഗോവ. ദില്ലി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായിരുന്നു മഹാരാഷ്ട്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഈ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group