Home covid19 കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും അതിർത്തി കടത്തുന്നതിൽ വ്യക്തതയില്ലാത്ത കേരളം ; ഓരോ ചെക് പോസ്റ്റിലും ഓരോ നിയമം

കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും അതിർത്തി കടത്തുന്നതിൽ വ്യക്തതയില്ലാത്ത കേരളം ; ഓരോ ചെക് പോസ്റ്റിലും ഓരോ നിയമം

by admin

കോഴിക്കോട്: അന്യ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ മാനദണ്ഡങ്ങള്‍ അപഹാസ്യമാകുന്നുവെന്ന് ആക്ഷേപം. ഇവിടെ നിന്നും ഒറ്റ ഡോസ് വാക്‌സിന്‍ എടുത്ത് അവിടേക്ക് പോയവര്‍ പിറ്റേന്ന് മടങ്ങിയാലും ഇവിടെ കയറണമെങ്കില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ടു ഡോസ് വാക്‌സിനെടുത്തവരായാലും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.എന്നാൽ മാക്കൂട്ടം ഉൾപ്പെടെയുള്ള അതിർത്തി ചെക് പോസ്റ്റുകൾ വഴി ആർ ടി പി സി ആർ ഫലമോ വാക്‌സിൻ സ്വീകരിക്കുകയോ ചെയ്തിട്ടില്ലാത്ത നിരവധി പേർ കേരളത്തിൽ പ്രവേശിച്ചിട്ടുമുണ്ട്

കര്‍ണാടകയും തമിഴ്നാടുമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍നിന്നുള്ളവര്‍ക്ക് വരാന്‍ ഒരുഡോസ് വാക്സിനെങ്കിലും എടുത്ത രേഖ മാത്രം മതി. എന്നാല്‍ ഇതേ യാത്രക്കാര്‍ കേരളത്തിലേക്ക് തിരിച്ചു പോകുമ്ബോള്‍ രണ്ട് ഡോസ് വാക്സിനെടുത്തവരാണെങ്കിലും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നാട്ടിലെത്തിയാല്‍ ക്വാറന്റൈനിലും കഴിയേണ്ടി വരുമെന്നാണ് സ്ഥിതി.കേരളത്തിലെ നിയന്ത്രണങ്ങളെക്കുറിച്ച്‌ ചോദിച്ചാല്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് പോലും വ്യക്തതയില്ല. ഇതു സ്ഥിരമായി തര്‍ക്കത്തിനും വഴിയൊരുക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ വന്നു ഒരു ദിവസത്തിന് ശേഷം മടങ്ങുന്ന നിരവധിപ്പേരുണ്ട്.

കണാടകത്തിലേക്ക് ജോലിക്കായും കൃഷി ആവശ്യങ്ങള്‍ക്കായും കേരളത്തില്‍ നിന്നും നിരവധിപ്പേര്‍ പോകുന്നുണ്ട്. ഇവര്‍ തിരികെ മടങ്ങുമ്ബോഴും അടിക്കടി ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടി വരുന്നുണ്ട്. രണ്ടു വാക്‌സിന്‍ എടുത്തവര്‍പോലും ഇതുചെയ്യണമെന്നാണ് നിര്‍ദേശം.കേരളത്തിന്റെ ഈ തലതിരിഞ്ഞ നിയന്ത്രണങ്ങളില്‍ വലയുകയാണ് അതിര്‍ത്തിയിലുള്ള പലരും. എത്രയും വേഗം നിയന്ത്രണങ്ങളില്‍ ഏകീകരണം കൊണ്ടുവരണമെന്നാണ് ആവശ്യം..

The Shoe Shop!!
NIKE,ADIDAS,PUMA,REEBOK,SKECHERS!!
തുടങ്ങി ലോകോത്തര ബ്രാൻഡ് ഷൂ ഉത്പന്നങ്ങൾ 50% മുതൽ 70% വരെ വിലക്കുറവിൽ കൊറമംഗലയിലും ഇന്ദിര നഗറിലും
📱വിശദമായ വിവരങ്ങൾക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യാം 7806918741

follow us on Instagram 👇👇👇
https://instagram.com/theshoeshopbangalore?igshid=oae1ks9fmhpw

മീനാവുമ്പോ അത് മലയാളത്തനിമയോടെ ചേരുവകളെല്ലാം ചേർത്ത് വീട്ടിൽ തന്നെ പാചകം ചെയ്യണം. അതാണ്‌ ഒരു മലയാളിയുടെ സന്തോഷം.
Dayfresh വിശ്വസിക്കുന്നതും നിലനിർത്താൻ ശ്രമിക്കുന്നതും അതു തന്നെയാണ്.
ഏതാനും വർഷങ്ങളായി ബെംഗളൂരുവിൽ ഫ്രഷ് ആയ കടൽ വിഭവങ്ങൾ, ചിക്കൻ, മട്ടൻ എന്നിവ മികച്ച വിലയിൽ വിൽക്കുന്ന ഒരു സംരംഭമാണിത്.
ഇപ്പോൾ ബെംഗളൂരുവിൽ എവിടെ നിന്നും Dayfresh ആപ്പ് വഴി നിങ്ങൾക്ക്‌ ഓർഡർ ചെയ്യാവുന്നതാണ്. പിറ്റേ ദിവസം രാവിലെ 10 മണിക്ക് മുൻപേ നിങ്ങളുടെ വാതിൽക്കൽ Dayfresh ഉണ്ടാവും.
അപ്പോ എങ്ങനെയാ? ഈ വീക്കെന്റിൽ നല്ല ഒരു നോൺ-വെജ് റെസിപ്പി പരീക്ഷിക്കണ്ടേ?
ഇപ്പോൾ തന്നെ Dayfresh ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓർഡർ ചെയ്തോളൂ….
Play Store:-
App Store:- https://apple.co/3i54JyH

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group