ബെംഗളൂരു: ബെലഗാവിയിൽ ബൈക്ക് യാത്രയ്ക്കിടെ യുവാവ് വെട്ടേറ്റുമരിച്ചു. ആക്രമണത്തിൽ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. യുവതിയുടെ ഭർത്താവാണ് കൊലപാതകത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു. ഗൊകക് ലക്ഷമേശ്വർ സ്വദേശി മൗലാസാബ് യാസിൻ ആണ് വെട്ടേറ്റുമരിച്ചത്. പ്രദേശ വാസിയായ അമോഖ്ധവലേ ശ്വറെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.
മൗലാസാബിനൊപ്പമുണ്ടായിരുന്ന അമോഖിന്റെ ഭാര്യ ശില്പയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ മൗലാസാബിനൊപ്പം ശില്പ ബൈക്കിൽ പോകുന്നതുകണ്ട അമോഖ് വാളുമായി എത്തി ആക്രമിക്കുക യായിരുന്നെന്നാണ് പോലീസ് പറയുന്നത്.