ബെംഗളൂരു: അയോധ്യയിൽ കർണാടകയിൽ നിന്നുള്ള തീർഥടകർക്കായി താമസസൗകര്യം ഉൾപ്പെടെ ആരംഭിക്കുമെന്ന് മന്ത്രി ശശികല ജോലെ. 45 കോടിരൂപ ചെലവിലാണ് യാത്രി നിവാസ് നിർമിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ 10 കോടിരൂപ അനുവദിച്ചിരുന്നു. സംസ്ഥാനത്ത് മുസറായ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ നവീകരണത്തിന് 287 കോടിരൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.