മംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ ചർമാഡി ചുരം പാതയില്‍ ബുധനാഴ്ച രാത്രി കാട്ടാനയിറങ്ങി. കേരള ആർ.ടി.സി ഡ്രൈവർ നടുറോഡില്‍ ആനയെ കണ്ടയുടൻ ബസ് നിർത്തി യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
ആന കാട്ടിലേക്ക് പോവുംവരെ നിർത്തിയിട്ട വാഹനങ്ങളുടെ നിര ഇരു ദിശകളിലും രണ്ട് കിലോമീറ്റർ വരെ നീണ്ടു. മാസങ്ങളായി ഈ മേഖലയില്‍ കാട്ടാന ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. വനം അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.