മംഗളൂരു: ചെന്നൈ-മംഗളൂരു സെൻട്രല്‍ മെയിലിന്റെ കോച്ചില്‍ വിള്ളല്‍ കണ്ടെത്തി. ചെന്നൈയില്‍നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന 12601 നമ്ബര്‍ ട്രെയിനിന്റെ കോച്ചിലാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഞായാറാഴ്ച രാവിലെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പരിശോധനയില്‍ സ്ലീപ്പർ കോച്ചില്‍ വിള്ളല്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ വിള്ളല്‍ കണ്ടെത്തിയ ബോഗി അഴിച്ചുമാറ്റിയതിനുശേഷം സർവിസ് തുടർന്നു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ചെന്നൈയില്‍നിന്ന് പുറപ്പെട്ട ട്രെയിനാണ്.