ബെംഗളൂരു കർണാടക ആർ.ടി.സി. അന്തഃ സംസ്ഥാന പ്രീമിയം ക്ലാസ് ബസുകളിൽ 10 ശതമാനം ടിക്കറ്റ് നിരക്ക് കുറച്ചു. ഇതോടെ, കേരള ത്തിലേക്കുള്ള കർണാടക ആർ.ടി.സി. യുടെ ഭൂരിഭാഗം ബസു കളിലും നിരക്ക് 100 മുതൽ 150 വരെ രൂപ കുറയും. ബുധനാഴ്ച നിരക്കിളവ് പ്രാബല്യത്തിലായി. ഐരാവത്, ഐരാവത് ക്ലബ്ബ് ക്ലാസ്, അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, കൊറോണ എ.സി. സ്ലീപ്പർ എന്നീ ബസുകളിലാണ് നിരക്ക് കുറഞ്ഞത്. രാജഹംസ, സാരിഗെ, പല്ലക്കി ബസുകളിൽ നിരക്ക് കുറയില്ല
അംബാരി ഉത്സവ് ബസുകൾ എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലേക്കാണ് സർവീസുള്ളത്. അംബാരി ഡ്രീം ക്ലാസ് എറണാകുളത്തേക്കു മാത്രമേയുള്ളൂ. കൊറോണ സ്ലീപ്പർ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവി ടങ്ങളിലേക്കാണ്. ഐരാവത് ബസുകൾ കണ്ണൂർ ഒഴികെ കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. അതിനാൽ നിരക്കിളവ് എല്ലാ ഭാഗങ്ങ ളിലേക്കുമുള്ള യാത്രക്കാർക്കും ഗുണം ചെയ്യും.പല വർഷങ്ങളിലും മഴക്കാലത്ത് കർണാടക ആർ.ടി.സി. പ്രീ മിയം ക്ലാസ് ബസുകളിൽ നിരക്ക് കുറയ്ക്കാറുണ്ട്. നിരക്ക് കുറയുമ്പോൾ കൂടുതൽ യാത്രക്കാരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ജൂലായ് 31 വരെയാണ് നി രക്കിളവുള്ളത്. പ്രതീക്ഷിച്ച ഫലം ലഭിച്ചാൽ ഓഗസ്റ്റിലും നിരക്കിളവുണ്ടാകുമെന്ന് കർണാടക ആർ.ടി. സി. അധികൃതർ അറിയിച്ചു.