അപകട സ്ഥലങ്ങളില്‍ സഹായത്തിനും അപകട മേഖലകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായി 20 ബൊലേറോ ജീപ്പുകള്‍ പുറത്തിറക്കി കര്‍ണാടക ആര്‍.ടി.സി.അടിയന്തര സേവന സര്‍വിസായാണ് ഇവ പ്രവര്‍ത്തിക്കുക. ചെയര്‍മാൻ എം. ചന്ദ്രപ്പ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. എട്ടുവര്‍ഷം മുമ്ബ് ഇത്തരത്തില്‍ 16 വാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി അവതരിപ്പിച്ചിരുന്നു. ഇവ 24 മണിക്കൂറും സേവനം നല്‍കും.
ലാപ്‌ടോപ് നന്നാക്കി കൊടുത്തില്ല; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം
ലാപ്‌ടോപ് വാങ്ങി ഒരാഴ്ചയ്‌ക്കുള്ളില്‍ തകരാറിലായത് നന്നാക്കി കൊടുക്കുന്നതില്‍ നിര്‍മാതാവും ഡീലറും വീഴ്ച വരുത്തിയതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.എറണാകുളത്തെ കമ്ബ്യൂട്ടര്‍ ഷോപ്പ്, ലെനോവോ കമ്ബനി എന്നിവര്‍ക്കെതിരെ എറണാകുളം, പറവൂര്‍ സ്വദേശി ടി.കെ. സെല്‍വന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.ലാപ്‌ടോപ് തകരാറിലായതിനെ തുടര്‍ന്ന് പലതവണ എതിര്‍ കക്ഷികളെ സമീപിച്ചെങ്കിലും സേവനമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് സെല്‍വന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
അക്‌സിഡന്റല്‍ ഡാമേജ്, ഓണ്‍ സൈറ്റ് വാറണ്ടി എന്നിവയ്‌ക്കും പരാതിക്കാരനില്‍നിന്നു കൂടുതലായി പണം ഈടാക്കിയിട്ടും സേവനത്തില്‍ എതിര്‍കക്ഷികള്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് കണ്ടെത്തി.എതിര്‍ കക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായത് അധാര്‍മിക വ്യാപാര രീതിയും സേവനത്തിലെ വീഴ്ചയമാണെന്ന് ബോധ്യമായ കോടതി, ലാപ്‌ടോപിന്റെ വിലയായ 51,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്കാന്‍ ഉത്തരവ് നല്‍കി. പരാതിക്കാരനു വേണ്ടി അഡ്വ.കെ.എസ്. ഷെറിമോന്‍ ഹാജരായി.