Home Featured ബംഗളൂരു;മെട്രോ നിർമാണം; നാഗ്‍വാര ജങ്ഷനില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബംഗളൂരു;മെട്രോ നിർമാണം; നാഗ്‍വാര ജങ്ഷനില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബംഗളൂരു: മെട്രോ നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നാഗ്‍വാര ജങ്ഷനില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.ഔട്ടര്‍ റിങ് റോഡ്, ലിംഗരാജപുരം, ഹെന്നൂര്‍ ഫ്ലൈഓവര്‍ ഭാഗത്തുനിന്ന് നാഗ്‍വാര ജങ്ഷൻ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ നാഗ്‍വാര മെയിൻ റോഡ് ഒഴിവാക്കി അംബേദ്കര്‍ ഗ്രൗണ്ടിന് സമീപത്തെ സര്‍വിസ് റോഡ് ഉപയോഗപ്പെടുത്തണം. നാഗ്‍വാര മേല്‍പാലം വഴി ഹെബ്ബാള്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

ചെന്നൈ എക്സ്പ്രസില്‍ ഡാൻസ് ചെയ്തത് ഷാരൂഖിന് വേണ്ടി മാത്രമാണ്, ഇനിയൊരിക്കലും ചെയ്യില്ല: പ്രിയമണി

നേര് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടിയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് നടി പ്രിയാമണി. യാദൃശ്ചികമാ‌യാണ് ചിത്രത്തിലേക്ക് താൻ എത്തിയതെന്നും ഒരു കാലത്ത് നിറമില്ലാത്തതിന്‍റെ പേരില്‍ മാറ്റിനിര്‍ത്തിയിരുന്നിടത്തു നിന്നുമാണ് തന്‍റെ യാത്ര തുടങ്ങിയതെന്നും പ്രിയാമണി പറയുന്നു.ചിത്രത്തിലേയ്ക്ക് ജീത്തു ജോസഫ് വിളിച്ചപ്പോല്‍ രണ്ടുദിവസമാണ് താൻ ചോദിച്ചതെന്നും എല്ലാം ഒരുമിച്ചു വന്നുവെന്നും പ്രിയാമണി പറയുന്നു.ഏറെക്കാലത്തിനുശേഷം ‘നേര്’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രിയാമണി. മോഹൻലാല്‍-ജിത്തു ജോസഫ് കൂ‌ട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയില്‍ ശ്രദ്ധേയ വേഷമാണ് പ്രിയാമണിക്ക്. പ്രിയാമണിയുടെ കരിയറിന് വലിയ പിന്തുണ നല്‍കിക്കൊണ്ട് ഭര്‍ത്താവ് മുസ്തഫ രാജ് ഒപ്പമുണ്ട്.

ഒരഭിമുഖത്തില്‍ കരിയറിലെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയാമണി. നേരിലേക്ക് എത്തിയതിനേക്കുറിച്ചും പ്രിയാമണി പറഞ്ഞു. ക്വട്ടേഷൻ ഗ്യാംഗ് എന്ന എന്‍റെ തമിഴ് സിനിമയുടെ പോസ്റ്റര്‍ ജിത്തു സാറിന് നടി മീന വഴി ഞാൻ അയച്ചിരുന്നു. മീന ഫോട്ടോ അയച്ചപ്പോള്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ അദ്ദേഹം എന്നെ ടാഗ് ചെയ്തു. താങ്ക് യു സര്‍ എന്ന് പറഞ്ഞ് ഞാനത് ഷെയര്‍ ചെയ്തു. പെട്ടെന്ന് അദ്ദേഹം എനിക്ക് ഇൻസ്റ്റഗ്രാമില്‍ മെസേജ് അയച്ചു. ഇതാണ് എന്‍റെ നമ്ബര്‍, പെട്ടെന്ന് വിളിക്കാമോ എന്ന് ചോദിച്ചു. ഞാനന്ന് ഹൈദരാബിലാണ്. ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുകയാണ്.ഇങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ട്, മോഹൻലാല്‍ സാറാണ് നായകൻ എന്ന് ജിത്തു ജോസഫ് പറഞ്ഞു.

രണ്ട് ദിവസം സമയം തരൂ സര്‍, എങ്ങനെയെങ്കിലും ഇത് വര്‍ക്കൗട്ട് ചെയ്യുമെന്ന് ഞാൻ പറഞ്ഞു. ഒരുപാട് തിരക്കുകള്‍ മാറ്റിവച്ചാണ് നേര് എന്ന സിനിമ ചെയ്തത്. ഞാൻ സംവിധായകരുടെ നടിയാണ്. സിനിമ ഒരു സംവിധായകന്‍റെ വിഷൻ ആണ്. അതേസമയം നമുക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. സ്ക്രിപറ്റ് ആണ് സിനിമകള്‍ തെരഞ്ഞെടുക്കുമ്ബോള്‍ നോക്കുന്നത്. ചെന്നൈ എക്സ്പ്രസില്‍ ഡാൻസ് നമ്ബര്‍ ചെയ്തത് ഷാരൂഖിന് വേണ്ടി മാത്രമാണ്. ഇനിയൊരു ഡാൻസ് നമ്ബര്‍ ചെയ്യില്ല. പക്ഷെ എനിക്ക് ഒരുപാട് അവസരങ്ങള്‍ വന്നു. നോര്‍ത്തില്‍ നിന്ന് മാത്രമല്ല, സൗത്തില്‍ നിന്നും ഇത്തരം ഓഫറുകള്‍ വന്നിട്ടുണ്ട്. മാഡം, ഇങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ട്.

ഇതാണ് ഹീറോ, ഒരു സോംഗുണ്ട്, ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കും. പറ്റില്ലെന്ന് ഞാൻ പലരോടും പറഞ്ഞു. ഇന്ന് സക്സസ് എന്നാല്‍ എനിക്ക് ഹാപ്പിനെസ് ആണ്. എന്‍റെ കുടുംബത്തിന്‍റെയും പ്രേക്ഷകരു‌ടെയും മുഖത്ത് കാണുന്ന അഭിമാനവും സന്തോഷവുമാണ് ഇന്ന് എന്നെ സംബന്ധിച്ച്‌ വിജയം. ബോക്സ് ഓഫീസ് നമ്ബറുകളൊന്നും താൻ കാര്യമാക്കുന്നില്ല- പ്രിയാമണി പറഞ്ഞു.കരിയറിലെ തുടക്കകാലത്ത് നിറത്തിന്‍റെ പേരില്‍ നേരിട്ട വേര്‍തിരിവുകളെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. വെളുത്ത നിറമുള്ള നായികമാരോട് പക്ഷപാതിത്വം കാണിക്കുമായിരുന്നു. വെളുത്ത നിറമായതിനാല്‍ ഹിന്ദിയില്‍ നിന്നുള്ള ന‌ടിമാര്‍ക്ക് ഇവിടെ ഡിമാൻഡ് കൂടി. ആദ്യ സിനിമ മുതല്‍ തനിക്കത്ര മേക്കപ്പുകള്‍ ഉണ്ടായിരുന്നില്ലെന്നും നടി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group