Home കർണാടക കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണു; വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും പരിക്ക്

കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണു; വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും പരിക്ക്

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു. റെഡ് ബേർഡ് ഏവിയേഷന്റെ വിമാനമാണ് വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തില്‍ തകർന്നുവീണത്.എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും സംഭവത്തില്‍ പരിക്കേറ്റു. ഇവരെ അപകടസ്ഥലത്ത് നിന്നും ആംബുലൻസില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.വിജയപുര ജില്ലയിലെ ബബലേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അപകടത്തിൻ്റെ കാരണം സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കലബുറഗിയില്‍ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്നു വിമാനമെന്നും എഞ്ചിൻ തകരാറിലായതിനെ തുടർന്ന് വിമാനം അപകടത്തില്‍പെട്ടുവെന്നാണ് പ്രാഥമിക നിഗമനമെന്നും ലോക്കല്‍ പൊലീസ് അറിയിച്ചു. പരിക്കേറ്റ ക്യാപ്റ്റൻ്റെയും പൈലറ്റിൻ്റെയും നില ഗുരുതരമാണെന്നും ഇവർ ചികിത്സയില്‍ കഴിയുകയാണെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ വിമാനത്തിനും സാരമായ കേടുപാടുണ്ടായി.

You may also like

error: Content is protected !!
Join Our WhatsApp Group