ബെംഗളുരു: പൊലീസ് ഓഫീസറെ അപമാനിച്ച സംഭവത്തില്‍ കര്‍ണ്ണാടക കോണ്‍ഗ്രസ് ജനപ്രതിനിധിയുടെ മകനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയിലാണ് ഡ്യൂട്ടിയിലിരുന്ന പൊലീസുകാരനെ നസീര്‍ അഹമ്മദിന്റെ മകന് ഫയാസ് അപമാനിച്ചത്. ഫയാസിനൊപ്പം മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു.
ഫയാസ് മദ്യപിച്ചിരുന്നുവെന്നും പൊലീസുമായുണ്ടായ തര്‍ക്കത്തിനിടെ ഇയാള്‍ ഹെഡ് കോണ്‍സ്റ്റബിളിനെ അപമാനിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെംഗളുരുവിലെ അമൃതാലി പൊലീസ് സ്റ്റേഷന് സമീപത്തുവച്ചായിരുന്നു സംഭവം.