Home Featured താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു; കര്‍ണാടക സ്വദേശിക്ക് പരുക്ക്

താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു; കര്‍ണാടക സ്വദേശിക്ക് പരുക്ക്

by admin

കോഴിക്കോട് താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കര്‍ണാടക സ്വദേശിക്ക് പരുക്ക്. ദേശീയ പാതയില്‍ വട്ടക്കുണ്ട് പാലത്തിലാണ് അപകടം. പാലത്തിന്റെ കൈവരി തകര്‍ത്താണ് ലോറി തോട്ടില്‍ പതിച്ചത്. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പെയിന്റ് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ലോറി ഡ്രൈവര്‍ കര്‍ണാടക ഹസ്സന്‍ സ്വദേശി പ്രസന്നന് പരുക്കേറ്റു. ശരീരമാകെ പെയ്ന്റില്‍ മുങ്ങി പോയിരുന്നു. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് അപകടം. പരുക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തു.

ആസ്വദിച്ച്‌ ഗ്ലാസ് സിപ് ചെയ്യുന്നു, റിയലിസ്റ്റിക് ആക്കാൻ ടച്ചിംഗ്സ് മുട്ട പുഴുങ്ങിയത്; യുവാവ് ശരിക്കും ‘വൈറല്‍’

സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ വേണ്ടി കാണിച്ച ‘അടവിന്’ എട്ടിന്‍റെ പണി വാങ്ങി യുവാവ്. ദില്ലി മെട്രോ ട്രെയിനിനുള്ളില്‍ മദ്യപിക്കുന്നതായി അഭിനയിച്ച്‌ ശല്യമുണ്ടാക്കിയ 25 കാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ഷാഹ്ദാര സ്വദേശിയായ ആകാശ് കുമാർ എന്നയാളെ കർക്കർദൂമ മെട്രോ സ്റ്റേഷനിലെ സീനിയർ സ്റ്റേഷൻ മാനേജർ അമർ ദേവ് ഏപ്രില്‍ 8 ന് നല്‍കിയ പരാതിയെ തുടർന്നാണ് മെട്രോ പോലീസ് പിടികൂടിയത്. വൈറലായ വീഡിയോയില്‍, ആകാശ് മൗജ്പൂരിലേക്ക് പോവുകയായിരുന്ന പിങ്ക് ലൈൻ ട്രെയിനില്‍ ഒരു ഗ്ലാസില്‍ നിന്ന് കുടിക്കുകയും മുട്ട കഴിക്കുകയും ചെയ്യുന്നത് കാണാം.

ആകാശിനെ ബുരാരിയില്‍ നിന്ന് കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. വെല്‍ക്കം മെട്രോ സ്റ്റേഷനില്‍ നിന്ന് കർക്കർദൂമ കോർട്ട് മെട്രോ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുമ്ബോള്‍ മാർച്ച്‌ 23 ന് രാത്രി 10 മണിയോടെയാണ് താൻ വീഡിയോ റെക്കോർഡ് ചെയ്തതെന്ന് ആകാശ് പറഞ്ഞതായി പൊലീസ് പറഞ്ഞു. കുപ്പിയില്‍ ശീതളപാനീയം മാത്രമായിരുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാനാണ് താൻ ഇങ്ങനെയൊരു പ്രവൃത്തി ചെയ്തതെന്നും യുവാവ് സമ്മതിച്ചു. ഡല്‍ഹി മെട്രോ റെയില്‍വേ (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്) നിയമത്തിലെ സെക്ഷൻ 59 പ്രകാരം പൊലീസ് ഇയാള്‍ക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group