കർണാടകയിലെ കലബുറഗി ജില്ലയിലെ ചിഞ്ചോളി താലൂക്കിലെ ചന്ദ്രപള്ളി ഗ്രാമത്തില്‍ 75 കാരിയായ വയോധികയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍.അയല്‍ ഗ്രാമമായ ഐനോല്ലിയിലെ താമസക്കാരനായ ഫക്കീർ തയ്യബ് ആണ് പിടിയിലായത്. നവംബർ 18 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിഞ്ചോളി പോലീസ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.പീഡനത്തിനിരയായ വയോധിക വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ വയോധികയെ ബിദറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ ഫക്കീർ തയ്യബ് വൃദ്ധയുടെ മൊബൈല്‍ ഫോണും വെള്ളി ചെയിനും തട്ടിയെടുക്കുകയും ചെയ്തിരുന്നു.സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു.
ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ…
ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ. ആയിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ. ദക്ഷിണ റെയില്‍വേയാണ് മുന്നറിയിപ്പ് നല്‍കിയത്.ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നടപടി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനിലും റെയില്‍വേ സ്റ്റേഷന് പരിസരങ്ങളിലും തീ കൊളുത്തിയുള്ള പൂജകള്‍ നിരോധിച്ചു. തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമായും യാത്ര ചെയ്യരുത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുകണ്ടാല്‍ 130 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ പരാതി അറിയിക്കാമെന്നും വ്യക്തമാക്കി റെയില്‍വേ.