Home Featured പുനീത് രാജ്കുമാറിന്റെ മരണം;സംസ്ഥാനത്തു ജാഗ്രതാ പ്രഖ്യാപിച്ച് സർക്കാർ; എല്ലാ തിയേറ്ററുകളുമടയ്‌ക്കാന്‍ നിര്‍ദേശം

പുനീത് രാജ്കുമാറിന്റെ മരണം;സംസ്ഥാനത്തു ജാഗ്രതാ പ്രഖ്യാപിച്ച് സർക്കാർ; എല്ലാ തിയേറ്ററുകളുമടയ്‌ക്കാന്‍ നിര്‍ദേശം

by admin

ബംഗളൂരു: കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ആരാധകര്‍ അക്രമാസക്തമായേക്കുമെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളുമടയ്‌ക്കാന്‍ നിര്‍ദേശം നല്‍കി. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരമാണ് പുനീത്.

*കന്നഡ സൂപ്പര്‍താരം പുനീത് രാജ്‌കുമാര്‍ അന്തരിച്ചു, ഹൃദയം തകര്‍ന്ന് ആരാധകര്‍*

ഇതിഹാസ താരം രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാര്‍. ഇന്‍ഡസ്‌ട്രിയില്‍ അപ്പു എന്നാണ് താരം അറിയപ്പെടുന്നത്. തലേദിവസം തന്റെ സഹോദരനായ ശിവ്‌രാജ് കുമാറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ബജ്‌റംഗി 2വിന്റെ റിലീസിന് ആശംസകള്‍ നല്‍കി കൊണ്ടായിരുന്നു ട്വിറ്ററില്‍ പുനീതിന്റെ അവസാന ട്വീറ്റ്.

*രക്തസമ്മര്‍ദ്ദം നേരിയ തോതില്‍ വര്‍ദ്ധിച്ചു, രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി*

രാവിലെ ജിമ്മില്‍ വ്യായ‌മം ചെയ്‌തുകൊണ്ടിരിക്കെ നെ‌ഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നാല്‍പ്പത്തിയാറുകാരനായ താരത്തെ ബാംഗ്ലൂരിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്പസമയത്തിനുള്ളില്‍ തന്നെ ആശുപത്രി പരിസരം ആരാധകരെ കൊണ്ട് നിറയുകയായിരുന്നു.

കന്നഡയില്‍ തുടരെ വിജയചിത്രങ്ങളോടെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും മൂല്യമേറിയ നായകനടനെന്ന നിലയില്‍ കുതിക്കുന്നതിനിടെയാണ് പുനീതിന്റെ അകാലവിയോഗം. താരത്തിന്റെ സംസ്‌കാര ചടങ്ങളുകളുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളും കര്‍ണാടക സര്‍ക്കാരും കൂടിയാലോചിച്ച്‌ തീരുമാനമെടുക്കും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group