ബെംഗളൂരു : കർണാടക നിയമനിർമാണ കൗൺസിൽ (എം.എൽ.സി) തിരിഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ കെ.പി.സി.സി. വൈസ് പ്രസിഡന്റ് മഞ്ജുനാഥ് ഭണ്ഡാരി ദക്ഷിണ കന്നഡയിൽനിന്ന് മത്സരിക്കും. ബെംഗളൂരു റൂറലിൽ നിന്ന് എസ്.രവിയും, കലബുറഗിയിൽ ശിവാനന്ദ പാട്ടീൽ മരുതൂരും ബെലഗാവിയിൽ പന്നരാജ ബസവരാജ ഹട്ടിഹൊളിയും ഉത്തര കന്നഡയിൽ ഭീമ നായിക്കും മത്സരിക്കും.
രാ്രിൽ ശരണ ഗൗഡ പാട്ടിലും ചിത്രദുർഗയിൽ ബി.സോമശേഖറും ശിവമോഗയിൽ ആർ.പ്രസന്ന കുമാറും ചിക്കമഗളൂരിൽ എ.വി. ഗായത്രി ശാന്തഗൗഡയും,ഹാസനിൽ എം.ശങ്കറും തുമകൂരുവിൽ ആർ.രാജേന്ദ്രയും,ഹുബ്ബള്ളി-ധാർവാഡ് ഗദഗ് ഹാവേരി മണ്ഡലത്തിൽ സലീം അഹമ്മദും, മാണ്ഡ്യയിൽ എം.ജി. ഗൂളിഗൗഡയുമാണ് സ്ഥാനാർഥികൾ. കുടകിൽ മന്ത്രഗൗഡയും.വിജയപുര-ബാഗൽകോട്ട് മണ്ഡലത്തിൽ സുനിൽഗൗഡ പാട്ടിലും മൈസൂരിൽ ഡോ.ഡി.തിമ്മയ്യയും ബല്ലാരിയിൽ കെ.സി.കൊണ്ടയും മത്സരിക്കും. സോണിയാ ഗാന്ധി സ്ഥാനാർഥി പട്ടിക അംഗീകരിച്ചതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി മുകുൾ വാസനിക്കാണ് ലിസ്റ്റ് പുറത്തിറക്കിയത്. ഡിസംബർ 10 നാണ് തെരഞ്ഞെടുപ്പ്.