ലഖ്നോ: തട്ടിക്കൊണ്ടുപോയതിന് പിന്നാലെ രണ്ട് മാസത്തോളം ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയെ കര്‍ണാടകയില്‍ നിന്നും കണ്ടെത്തി. കാണാതായി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 14നായിരുന്നു പതിനേഴുകാരിയായ കുട്ടിയെ യു,പിയിലെ ഉഭോനില് നിന്നും പ്രതി തട്ടിക്കൊണ്ടുപോയത് പിന്നാലെ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.