ബംഗളൂരു: പുതുതായി ഭരണത്തിലേറിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്ന ഫൈവ് ഗ്യാരണ്ടി പദ്ധതികളുടെ പേരില്‍ ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ തനിക്കൊരു കത്തെഴുതിയാല്‍ മതിയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.ഉപമുഖ്യമന്ത്രി, വിദാന്‍ സൗധ എന്ന അഡ്രസില്‍ തനിക്കൊരു കത്തെഴുതുകയോ എന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയോ ചെയ്താല്‍ മതി. അവരെ അകത്താക്കുന്ന കാര്യം താന്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ മണ്ഡലമായ കനകപുരയിലെ സാതന്നൂരിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡി.കെ ശിവകുമാര്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജൂണ്‍ രണ്ടിനാണ് സിദ്ധരാമയ്യ മന്ത്രിസഭ പാസാക്കിയത്. ഓരോ കുടുംബത്തിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥകളായ സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ ധനസഹായം നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതി, എല്ലാ ബിപിഎല്‍, അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കും പത്ത് കിലോ അരി സൗജന്യമായി നല്‍കുന്ന അന്നഭാഗ്യ പദ്ധതി, തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് മാസം തോറും ധനസഹായം നല്‍കുന്ന യുവനിധി പദ്ധതി, സര്‍ക്കാര്‍ ബസുകളില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി എന്നിവയ്ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം, യുവാവിനെ കോടതി വെറുതേവിട്ടു
യുവാവിനെതിരെ വീട്ടമ്മ നല്‍കിയ ലൈംഗികപീഡന പരാതി വ്യാജമെന്ന് കോടതി കണ്ടെത്തി.മലപ്പുറത്താണ് സംഭവം.എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് (30) ജഡ്‌ജി എസ്. രശ്‌മി വെറുതേ വിട്ടത്. പരാതിക്കാരി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. 14 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
2022ല്‍ ഭര്‍ത്താവുമായി പിണങ്ങിയ വീട്ടമ്മ ഭര്‍ത്താവിനെതിരെ മലപ്പുറം കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ പരാതിയില്‍ ഭര്‍ത്താവ് തന്നെ വ്യാജമായി പീഡനപരാതി നല്‍കാൻ നിര്‍ബന്ധിച്ചതായി പരാമര്‍ശിച്ചിരുന്നു. ഈ പരാതിയുടെ പകര്‍പ്പ് മുഹമ്മദ് അഷറഫിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കിവീടുപണിയുമായി ബന്ധപ്പെട്ട് അഷറഫിന് വീട്ടമ്മ പണം നല്‍കാത്തതിനെ തുടര്‍ന്ന് നേരത്തെ കേസുണ്ടായിരുന്നു. ഇതിന്റെ വിശദാംശങ്ങളും അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് വിസ്താരത്തിനിടെ പരാതി വ്യാജമാണന്ന് വീട്ടമ്മ കോടതിയില്‍ സമ്മതിക്കുകയായിരുന്നു.