Home Featured ബെംഗളൂരുവാസികൾക്ക് വീണ്ടും തിരിച്ചടി ; ഗതാഗതനിരക്ക് വർധനവ് പിന്നാലെ വെള്ളത്തിന്റെ നിരക്കും വർധിപ്പിക്കാനൊരുങ്ങുന്നു

ബെംഗളൂരുവാസികൾക്ക് വീണ്ടും തിരിച്ചടി ; ഗതാഗതനിരക്ക് വർധനവ് പിന്നാലെ വെള്ളത്തിന്റെ നിരക്കും വർധിപ്പിക്കാനൊരുങ്ങുന്നു

by admin

ബെംഗളൂരു : ഗതാഗതനിരക്ക് വർധന മൂലംപൊറുതിമുട്ടിയ നഗരവാസികൾക്ക് ഇരുട്ടടിയായി വെള്ളത്തിന്റെ നിരക്കും വർധിപ്പിക്കാനൊരുങ്ങുന്നു.വെള്ളത്തിന് ലിറ്ററിന് ഒരു പൈസ നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമ നിർമാണ കൗൺസിലിൽ സൂചന നൽകി.2014-ന് ശേഷം നഗരത്തിൽ വെള്ളത്തിന്റെ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് നിരക്ക് വർധനവ് അനിവാര്യമാണെന്ന സൂചന നൽകിയത്. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ലിറ്ററിന് എട്ടു പൈസ വർധിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

എന്നാൽ, ഒരു പൈസ വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും നഗരത്തിലെ എംഎൽഎമാരുമായി വിഷയം ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.അടുത്തിടെ ബെംഗളൂരു മെട്രോ പോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ബസ്സുകളിലും നമ്മ മെട്രോയിലും നിരക്ക് വർധിപ്പിച്ചിരുന്നു.മെട്രോ നിരക്ക് വർധനവ് യാത്രക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതിനാൽ നിരക്ക് വർധനവിന് ശേഷം മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായിട്ടുണ്ട്.

ഇതു കൂടാതെ നഗരത്തിലെ ഓട്ടോറിക്ഷാ നിരക്കും വർധിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.മിനിമം നിരക്ക് (ആദ്യത്തെ രണ്ടു കിലോമീറ്റർ) 30 രൂപയിൽ നിന്ന് 40 രൂപയാക്കണമെന്നും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയിൽ നിന്ന് 20 രൂപയാക്കണമെന്നുമാണ് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ആവശ്യം. 2021 ഡിസംബറിലാണ് അവസാനം ഓട്ടോറിക്ഷാ നിരക്ക് ഉയർത്തിയത്. ഇന്ധന വില വർധനവും ദൈനംദിന ചെലവ് വർധനവും അറ്റകുറ്റപ്പണികൾക്കുള്ള ചെലവും കാരണം നിലവിലെ നിരക്ക് താങ്ങാവുതല്ലെന്ന് ഡ്രൈവർമാർ പറയുന്നു. അതിനിടെ ഓട്ടോ നിരക്ക് വർധിപ്പിക്കുന്നതിൽ ഒരു വിഭാഗം ഡ്രൈവർമാർ എതിർപ്പ് അറിയിച്ചിട്ടുണ്ട്.ലിറ്ററിന് ഒരു പൈസ വർധിപ്പിച്ചേക്കും

എന്നാൽ, ഒരു പൈസ വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും നഗരത്തിലെ എംഎൽഎമാരുമായി വിഷയം ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.നിയമ നിർമാണ കൗൺസിലിൽ പ്രതിപക്ഷ അംഗത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരു ബെംഗളൂരു വികസന വകുപ്പു മന്ത്രി കൂടിയായ ശിവകുമാർ. വലിയ അപ്പാർട്ട്മെന്റുകൾ നിർമിച്ചിട്ടും ബെംഗളൂരു ജല അതോറിറ്റിയിൽ നിക്ഷേപം അടച്ചിട്ടില്ലാത്ത നിർമാതാക്കൾക്ക് ശിവകുമാർ മുന്നറിയിപ്പ് നൽകി

തടവുകാര്‍ നിര്‍മ്മിച്ച സാധനങ്ങളില്‍ വ്യാജ ‘ബില്‍’ പതിപ്പിച്ച്‌ തട്ടിപ്പ് ; വനിതാ എസ്പി ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെൻഡ് ചെയ്തു

മധുര ജയിലിലെ തടവുകാർ നിർമ്മിച്ച സാധനങ്ങള്‍ വില്‍പ്പന നടത്തിയതില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വനിതാ എസ്പിയും എഡിഎസ്പിയും ഉള്‍പ്പെടെ മൂന്ന് പേരെ സർവീസില്‍ നിന്നും സസ്‌പെൻഡ് ചെയ്തു.മധുര സെൻട്രല്‍ ജയിലിലെ തടവുകാർ നിർമ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കോടതികള്‍, ആശുപത്രികള്‍, തുടങ്ങിയ സർക്കാർ ഓഫീസുകള്‍ക്ക് മൊത്തമായി വില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ സാധനങ്ങള്‍ വില്‍ക്കുന്നതില്‍ വ്യാജ ബില്ലുകളും രേഖകളും ഉപയോഗിച്ച്‌ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടക്കുന്നതായി അഴിമതി വിരുദ്ധ പോലീസിന് പരാതി ലഭിച്ചിരുന്നു.

2016 മുതല്‍ 2021 വരെ 1.63 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് മധുര ജയില്‍ എസ്പിയായിരുന്ന ഊർമിള, പാളയങ്കോട്ട എഡിഎസ്പി, വസന്ത കണ്ണൻ, വെല്ലൂർ ജയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ത്യാഗരാജൻ, വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ 11 പേർക്കെതിരെ നിരവധി പരാതികള്‍ ലഭിക്കുകയും. തുടർന്ന് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.ഈ സാഹചര്യത്തില്‍, എസ്.പി. ഊർമ്മിള (നിലവില്‍ പുതുക്കോട്ടൈ സെൻട്രല്‍ ജയില്‍ എസ്പി), വസന്ത കണ്ണൻ, ത്യാഗരാജൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു. ഇതിനുള്ള ഉത്തരവ് ജയില്‍ ഡിജിപി പുറപ്പെടുവിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group