ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ഓഗസ്റ്റ് ആദ്യവാരം മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
കർണാടക ഗവണ്മെൻ്റ് എംപ്ലോയീസ് അസോസിയേഷനാണ് പണി മുടക്ക് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചതെന്ന് അസോസിയേഷൻ പ്രസിഡൻ്റ് സിഎസ് സദാക്ഷരി പറഞ്ഞു.