Home കർണാടക സ്റ്റഡി ലീവിന് രക്ഷിതാവിനും അവധിക്ക് അര്‍ഹത: കോടതി വിധി കര്‍ണാടകയില്‍

സ്റ്റഡി ലീവിന് രക്ഷിതാവിനും അവധിക്ക് അര്‍ഹത: കോടതി വിധി കര്‍ണാടകയില്‍

by ടാർസ്യുസ്

ബംഗളൂരു: മക്കളുടെ പരീക്ഷാ ദിനങ്ങളില്‍ മാത്രമല്ല, അതിനുള്ള തയ്യാറെടുപ്പ് ദിനങ്ങളിലും സർക്കാർ ജീവനക്കാർക്ക് ചൈല്‍ഡ് കെയർ അവധി നല്‍കണമെന്ന് കർണാടക ഹൈക്കോടതി.

അവധി അനുവദിച്ച കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് കേന്ദ്ര ഐ.ടി മന്ത്രാലയവും ബംഗളൂരുവിലെ സി-ഡാക്കും നല്‍കിയ ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ എസ്.ജി.പണ്ഡിറ്റും കെ.വി.അരവിന്ദും ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി .സി.ബി.എസ്.ഇ പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന മക്കളെ സഹായിക്കാനായി സി-ഡാക് ജീവനക്കാരി ഡിസംബർ 16 മുതല്‍ മേയ് 20 വരെ അവധി തേടിയിരുന്നു. എന്നാല്‍, ഫെബ്രുവരി 16 മുതല്‍ ഈ മാസം 7 വരെയാണ് അവധിയാണ് അനുവദിച്ചത്. ഇത് ചോദ്യം ചെയ്ത ഹർജിക്കാരിക്ക് അനുകൂലമായി ഫെബ്രുവരി 5ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി വന്നു. ഇതിനെ ചോദ്യം ചെയ്താണ് കേന്ദ്രവും സി-ഡാക്കും ഹൈക്കോടതിയെ സമീപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group