Home Featured കര്‍ണാടക ഹൈകോടതി മുന്‍ ജഡ്​ജിയെയും രാഷ്​ട്രീയക്കാരെയും കബളിപ്പിച്ച്‌​ 80 കോടി തട്ടിയ ജ്യോത്സ്യന്‍ ബംഗളൂരുവില്‍ അറസ്റ്റില്‍

കര്‍ണാടക ഹൈകോടതി മുന്‍ ജഡ്​ജിയെയും രാഷ്​ട്രീയക്കാരെയും കബളിപ്പിച്ച്‌​ 80 കോടി തട്ടിയ ജ്യോത്സ്യന്‍ ബംഗളൂരുവില്‍ അറസ്റ്റില്‍

by admin

ബംഗളൂരു: കര്‍ണാടകയില്‍ ജഡ്​ജിയെയും രാഷ്​ട്രീയക്കാരെയും കബളിപ്പിച്ച്‌​ പണം തട്ടിയ ജ്യോത്സ്യന്‍ അറസ്റ്റില്‍. കര്‍ണാടക ഹൈകോടതി മുന്‍ ജഡ്​ജിയില്‍നിന്നും ബിസിനസുകാരില്‍നിന്നുമായി 80 കോടി രൂപയാണ്​ ജ്യോത്സ്യന്‍ തട്ടിയത്​.

ട്രെയിന്‍ ടികെറ്റ് ബുകിംഗ് ഇനി എളുപ്പത്തില്‍; ഐ ആര്‍ സി ടി സി ഐപേ എന്ന പേരില്‍ പുതിയ പേയ്‌മെന്റ് ഗേറ്റ്‌വേ ആരംഭിച്ചു.

കേന്ദ്ര, സംസ്​ഥാന ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന്​ നടിച്ചായിരുന്നു തട്ടിപ്പ്​. യുവരാജ്​ സ്വാമി, യുവരാജ്​ രാംദാസ്​, സേവലാല്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന 54 കാരനാണ്​ അറസ്റ്റിലായത്​. ബംഗളൂരുവില്‍ ഇയാ​ള്‍ക്കെതിരെ 14 കേസുകള്‍ രജിസ്റ്റര്‍ ​െചയ്​തിട്ടുണ്ട്​. കള്ളപ്പണ​ം വെളുപ്പിക്കലിനാണ്​ എ​ന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ കേസെടുത്തത്​.

നഗരത്തിലെ ട്രാഫിക് ജംഗ്ഷനുകളിൽ കുട്ടികൾ കളിപ്പാട്ടങ്ങൾ, പൂക്കൾ, മറ്റ് വസ്തുക്കൾ എന്നിവ വിൽക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക വാദം കേൾക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു.

ഗവര്‍ണര്‍, എം.പിമാര്‍, കേന്ദ്രമന്ത്രിമാര്‍, സംസ്​ഥാന മന്ത്രിമാര്‍, മറ്റു ഉന്നത സ്​ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി സേവലാല്‍ ഇരകളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇവരെ പരിചയപ്പെടുത്തി നല്‍കാമെന്ന്​ കബളിപ്പിച്ചാണ്​ പണംതട്ടല്‍.

ശാന്തിനഗർ ബസ് സ്റ്റേഷൻ പണയപ്പെടുത്തി 160 കോടി വായ്പ എടുത്തു

മുന്‍ കര്‍ണാടക ഹൈകോടതി ജഡ്​ജി ബി.എസ്​. ഇന്ദ്രലേഖയില്‍നിന്ന്​ എട്ടുകോടി രൂപയാണ്​ ഇയാള്‍ തട്ടിയെടുത്തത്​. 2018- 19 കാലയളവില്‍ ഉയര്‍ന്ന സര്‍ക്കാര്‍ പദവി വാങ്ങി നല്‍കാമെന്ന്​ പ്രലോഭിപിച്ച്‌​ ഉന്നത നേതാക്കളെ പരിചയപ്പെടുത്തി നല്‍കാമെന്ന്​ പറഞ്ഞായിരുന്നു തട്ടിപ്പ്​.

മുന്‍ ബി.ജെ.പി എം.പി 10 കോടി രൂപയാണ്​ ജ്യോത്സ്യന്​​ നല്‍കിയത്​. തെരഞ്ഞെടുപ്പിലെ പുനര്‍ നാമനിര്‍ദേശവും മന്ത്രിസ്​ഥാനവുമായിരുന്നു വാഗ്​ദാനം. പണം നഷ്​ടപ്പെട്ടിട്ടും മുന്‍ എം.പി പരാതി നല്‍കാന്‍ തയാറായിരുന്നില്ല. എന്നാല്‍ അ​ദ്ദേഹത്തിന്‍െ സഹപ്രവര്‍ത്തകര്‍ തട്ടിപ്പ്​ സംബന്ധിച്ച്‌​ 2019 ഡിസംബറില്‍ ​െപാലീസില്‍ പരാതി നല്‍കുകയായിരുന്നു.

തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറിയുടെ അളവെടുപ്പിച്ചു; മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.

ഡിസംബര്‍ 14ന്​ ബിസിനസുകാരനായ കെ.പി. സുധീന്ദ്ര റെഡ്ഡി നല്‍കിയ പരാതിയുടെ അടിസ്​ഥാനത്തില്‍ ഡിസംബര്‍ 16നാണ്​ ​േജ്യാത്സ്യനെ ആദ്യം ബംഗളൂരു ​െപാലീസ്​ അറസ്റ്റ്​ ചെയ്യുന്നത്​. 1.5 കോടിയാണ്​ ഇയാളില്‍നിന്ന്​ തട്ടിയെടുത്തത്​. സര്‍ക്കാര്‍ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി കര്‍ണാടക സ്​റ്റേറ്റ്​ റോഡ്​ ട്രാന്‍പോര്‍ട്ട്​ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്​ഥാനം വാങ്ങി നല്‍കാമെന്ന്​ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്​.

​േജ്യാത്സ്യന്‍ അറസ്റ്റിലായതോടെ സമാന പരാതിയുമായി ഇന്ദ്രലേഖ, ബി.ജെ.പി നേതാവ്​ ആനന്ദ കുമാര്‍ കോല തുടങ്ങിയവര്‍ രംഗത്തെത്തുകയായിരുന്നു. ജ്യോത്സ്യന്‍റെ പേരിലെ 26 ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബംഗളൂരു സിവില്‍ ആന്‍ഡ്​ സെഷന്‍സ്​ കോടതി ഉത്തരവിട്ടു. 80 കോടിയോളം ആസ്​തിയുടെ സ്വത്തുക്കളാണ്​ കണ്ടുകെട്ടിയത്​. രണ്ടുദിവസം മുമ്ബ്​ ബംഗളൂരു കോടതി ഇയാള്‍ക്ക്​ ജാമ്യം നിഷേധിച്ചു. രാഷ്​ട്രീയമായും സാമ്ബത്തികമായും ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പൊലീസ്​ വാദം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group