ബംഗളൂരു: കണ്ണൂര്‍ ചെക്കിക്കുളം വെളിച്ചത്ത് വളപ്പില്‍ പുത്തന്‍പുരയില്‍ അബ്ദുല്‍നാസര്‍ (57) ബംഗളൂരുവില്‍ മരിച്ചു.ദീര്‍ഘകാലമായി ബംഗളൂരുവിലാണ് താമസം.മാര്‍ത്തഹള്ളിയില്‍ ടൈലറിങ് ഷോപ് നടത്തിവരുകയായിരുന്നു. സി.വി. രാംനഗര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൈസൂര്‍ റോഡ് ഖബര്‍സ്ഥാനില്‍ എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകന്‍ മൊയ്തു മാണിയൂരിന്‍റെ നേതൃത്വത്തില്‍ ഖബറടക്കി. ഭാര്യ: മറിയം. മകന്‍: ഫിറോസ്.
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുന്നു; അവസാനിപ്പിക്കുന്നത് 25 വര്‍ഷത്തെ സേവനം
ന്യൂയോര്‍ക്ക്: പ്രണയദിനത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11. ഫെബ്രുവരി 14നാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നത്.വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്നുമാണ് പ്രവര്‍ത്തനരഹിതമാകുന്നത്. മാതൃകമ്ബനിയായ മൈക്രോസോഫ്റ്റാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ സേവനം അവസാനിപ്പിക്കാന്‍ പോകുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.ബ്രൗസറിനെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി ശാശ്വതമായി പ്രവര്‍ത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം.
ഫെബ്രുവരി 14-ന് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11 ശാശ്വതമായി പ്രവര്‍ത്തനരഹിതമാക്കുമെന്ന് റെഡ്മോണ്ട്കമ്ബനി ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. 2021 അവസാനത്തോടെ പുറത്തിറങ്ങിയ വിന്‍ഡോസ് 11ല്‍ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്‌റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ നിലവില്‍ സപ്പോര്‍ട്ട് ചെയ്യുന്ന വിന്‍ഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകളില്‍ ഈ സേവനം ലഭ്യമാകുന്നുണ്ട്.ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ 25 വര്‍ഷത്തെ സേവനമാണ് പൂര്‍ണമായും അവസാനിപ്പിക്കാന്‍ പോകുന്നത്.
ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍. 1995ലാണ് വിന്‍ഡോസ് 95 ന്റെ അധിക ഫീച്ചറായി ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ വന്നത്. തുടര്‍ന്ന് ഈ സേവനം സൗജന്യമായി നല്‍കി.ആദ്യകാലങ്ങളില്‍ ഒജി സെര്‍ച്ച് ബ്രൗസര്‍ എന്ന പേരിലറിയപ്പെട്ട എക്സ്പ്ലോറര്‍ ഏറ്റവും പ്രചാരമുള്ള ബ്രൗസറായി മാറുന്നത് 90 കളുടെ അവസാനത്തിലാണ്. 11 തവണ പുതുക്കിയ ബ്രൗസറിന്റെ അവസാനത്തെ വേര്‍ഷന്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 2013 ആയിരുന്നു എന്നാല്‍ നിലവിലുളളത് എക്സ്പ്ലോറര്‍ വേര്‍ഷന്‍ 11 ആണ്.വിവരസാങ്കേതിക മേഖലയില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം എക്സ്പ്ലോററിനെ നവീകരിക്കാന്‍ കമ്ബനി സമയം ചെലവാക്കിയിരുന്നില്ല.
ഇന്റര്‍നെറ്റ് ലോകത്ത് ഗൂഗിള്‍ ക്രോമും മറ്റു സെര്‍ച്ച് എഞ്ചിനുകളും ആധിപത്യം സ്ഥാപിച്ചതോടെ എക്സ്പ്ലോററുടെ ഉപയോക്താക്കള്‍ കുറയുകയായിരുന്നു.