ബെംഗളൂരു : ബെംഗളൂരുവിൽ നിർമിക്കാനിരിക്കുന്ന 250 മീറ്റർ ഉയരമുള്ള സ്കൈ ഡെക്കിൻ്റെ സ്ഥലം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. നൈസ് റോഡിന് സമീപം ഹെമ്മിഗെപുരയിൽ 20 ഏക്കർ സ്ഥലം പദ്ധതിക്കായി ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം തെക്കൻ ബെംഗളൂരുവിൽ നിർമിക്കണമെന്ന നിർദേശമുള്ളതിനാൽ ഇവിടെ സ്കൈ ഡെക്ക് നിർമിക്കാനുള്ള സാധ്യത കുറവാണ്. നിലവിൽ കർണാടക ഇൻഡസ്ട്രീസ് ഏരിയ ഡിവലപ്മെന്റ് ബോർഡിന്റെ (കെ.ഐ.എ.ഡി.ബി.) കീഴിലാണ് ഈ സ്ഥലം.
ഹെമ്മിഗെപുരയ്ക്കു പുറമേ പടിഞ്ഞാറൻ ബെംഗളൂരുവിലുള്ള കൊമ്മഘട്ടയാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, ഈ സ്ഥലത്തിന്റെ കാര്യത്തിലും അന്തിമതീരുമാനമായിട്ടില്ല.പദ്ധതിക്ക് 500 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. സർക്കാരുമായി കൂടിയാലോചിച്ചശേഷം സ്ഥലം അന്തിമമായി തീരുമാനിക്കുമെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈഡെക്കാണ് ബെംഗളൂരുവിൽ നിർമിക്കുന്നത്. ബെംഗളൂരുവിന്റെ 360 ഡിഗ്രി കാഴ്ച ലഭ്യമാക്കുന്നതായിരിക്കും സ്പൈ ഡെക്ക്.
വിനോദസഞ്ചാരികൾക്ക് ലോകോത്തരനിലവാരമുള്ള സൗകര്യങ്ങൾ ടവറിൽ ഉണ്ടായിരിക്കും. സഞ്ചാരികൾക്ക് സൗകര്യത്തിനായി മെട്രോ റെയിലുമായി ബന്ധിപ്പിക്കാനും സർക്കാർ പദ്ധതിയുണ്ട്. ആദ്യം ടവർ ബെംഗളൂരു നഗരത്തിനകത്ത് നിർമിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 25 ഏക്കർ സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഉയരമുള്ള ടവർ വരുമ്പോഴുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് പ്രാന്തപ്രദേശത്ത് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഹും നാറ്റം, ബഹിരാകാശത്ത് അസാധാരണമായ ദുര്‍ഗന്ധം! കാരണം റഷ്യൻ സ്പേസ് ക്രാഫ്റ്റോ? സുനിത വില്യംസിന്‍റെ പരാതി
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി തുടരുന്ന ഇന്ത്യന്‍ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഇതാദ്യമായി പരാതിയുമായി രംഗത്ത്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അസാധാരണമായി ദുർഗന്ധം വമിക്കുന്നുവെന്നാണ് സുനിത വില്യംസ് അധികൃതരെ അറിയിച്ചത്. റഷ്യൻ പ്രോഗ്രസ് എം എസ് 29 സ്‌പേസ് ക്രാഫ്റ്റ് ബഹിരാകാശത്ത് എത്തിയതിന് ശേഷമാണ് ദുർഗന്ധം പുറത്തേയ്ക്ക് വരുന്നത് എന്നാണ് സുനിത വില്യംസ് അധികൃതരെ അറിയിച്ചത്.
ബഹിരാകാശത്ത് പതിവില്ലാത്ത നിലയില്‍ ദുർഗന്ധമുണ്ടായ സാഹചര്യത്തില്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും സുനിത വില്യംസ് നാസയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ പുതുതായി വിക്ഷേപിച്ച സ്‌പേസ്‌ക്രാഫ്റ്റിന്റെ വാതില്‍ ബഹിരാകാശ യാത്രികർ തുറന്ന് നോക്കിയിരുന്നെന്നും ഇതിന് പിന്നാലെയാണ് അസാധാരണമായ നിലയില്‍ ദുർഗന്ധം പുറത്തേയ്ക്ക് വന്നതെന്നുമാണ് സുനിത പറയുന്നത്. സ്‌പേസ്‌ക്രാഫ്റ്റിന്റെ വാതില്‍ ബഹിരാകാശ യാത്രികർ തുറന്ന് നോക്കിയ ശേഷം ചെറിയ ജലകണങ്ങളും പ്രത്യക്ഷമായിട്ടുണ്ടെന്നും സുനിത അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
സുനിതയുടെ പരാതിക്ക് പിന്നാലെ മുൻകരുതല്‍ നടപടി എന്ന നിലയില്‍ റഷ്യൻ സ്‌പേസ്‌ക്രാഫ്റ്റിന്റെ വാതില്‍ അടച്ചു എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ബഹിരാകാശത്തെ ദുർഗന്ധം ഇല്ലാതാക്കി വായു ശുദ്ധീകരിക്കാൻ എയർ സ്‌ക്രബ്ബിംഗ് സംവിധാനം പ്രവർത്തിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യയ്ക്ക് സമീപമായുള്ള തങ്ങളുടെ ഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ട്രേസ് കണ്ടാമിനേറ്റഡ് കണ്‍ട്രോള്‍ സബ്‌അസംബ്ലി സംവിധാനം അമേരിക്ക വിന്യസിച്ചതായും വിവരമുണ്ട്. ബഹിരാകാശത്തെ ദുർഗന്ധത്തിന്റെ തോത് കുറയുന്നുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2024 ജൂണിലാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍ സ്‌റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ 2025 ഫെബ്രുവരിയോടെ തിരികെയെത്തിക്കാനാകുമെന്നാണ് നാസ പറയുന്നത്.