Home Featured വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ല,പരാതിയുമായി കുടുംബം

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ല,പരാതിയുമായി കുടുംബം

by admin

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം അന്വേഷിക്കാനൊരുങ്ങി പൊലീസ്. മരിച്ച യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പൊലീസ് പറഞ്ഞു. പരാതിയുമായി യുവതിയുടെ വീട്ടുകാർ രം​ഗത്തെത്തിയതോടെയാണ് പൊലീസ് വിഷയം അന്വേഷിക്കുന്നത്. ഇന്ന് രാവിലെ അസ്മയുടെ മൃതദേഹം ഭർത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞു. മലപ്പുറം ചട്ടിപ്പറമ്പിൽ അസ്മയാണ് വീട്ടിലെ പ്രസവത്തിൽ മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. മൃതദേഹം ഭർത്താവ് സിറാജുദ്ദീൽ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചട്ടി പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീന് ആശുപത്രി പ്രസവത്തോട് താത്പര്യമുണ്ടായിരുന്നില്ല. തുടർന്ന് അഞ്ചാമത് നടന്ന പ്രസവത്തിന് പിന്നാലെയാണ് ഭാര്യ അസ്മ മരിച്ചത്. സംഭവത്തിന് പിന്നാലെ മൃതദേഹം സംസ്കരിക്കാൻ പെരുമ്പാവൂരിലേക്ക് എത്തിക്കാൻ ശ്രമിച്ചപ്പോൾ അസ്മയുടെ കുടുംബവും നാട്ടുകാരും പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group