ബംഗളൂരു: നിറുത്തിയിട്ട ബസില്‍ നമസ്കരിച്ച ഡ്രൈവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.ചൊവ്വാഴ്ച വൈകിട്ട് ഹംഗലിനും വിശാല്‍ഗഡിനും ഇടയില്‍ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് ഡ്രൈവർ എ.കെ.മുല്ല(58) നമസ്കാരം നിർവഹിച്ചത്.
ഹുബ്ബള്ളിക്കും ഹാവേരിക്കും ഇടയില്‍ കാത്തിരിപ്പ് സമയമുള്ള സ്റ്റാന്റില്‍ ബസ് നിർത്തി ഡ്രൈവറുടെ ഇരിപ്പിടത്തിന് പിന്നിലുള്ള പാസഞ്ചർ സീറ്റില്‍ ഇരുന്ന് നമസ്കരിക്കുകയായിരുന്നു മുല്ല.യാത്രക്കാരിലൊരാള്‍ ഇത് പകർത്തി സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തു.
അത് പെട്ടെന്ന് ശ്രദ്ധ നേടുകയും വ്യാപകമായ ചർച്ചക്ക് കാരണമാവുകയും ചെയ്തു. സംഘ്പരിവാർ സംഘടനകള്‍ ഡ്രൈവറുടെ പ്രവൃത്തിയില്‍ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.58 കാരനായ മുല്ല മൂന്ന് ദിവസം മുമ്ബ് പ്രാർത്ഥന നടത്തുന്ന ദൃശ്യങ്ങള്‍ കണ്ടു. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് അറിയില്ല. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്താൻ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കർണാടക ആർ.ടി.സിയിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
വെള്ളം ചേര്‍ക്കാതെ അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം അകത്താക്കാൻ ബെറ്റ് വെച്ചത് 10,000 രൂപയ്ക്ക്; 21കാരന് ദാരുണാന്ത്യം
സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് അഞ്ച് കുപ്പി മദ്യം വെള്ളം ചേർക്കാതെ കുടിച്ച യുവാവിന് ദാരുണാന്ത്യം.കർണാടക സ്വദേശിയായ കാർത്തിക് (21) ആണ് മരിച്ചത്. 10,000 രൂപയ്ക്ക് ബെറ്റ് വെച്ചായിരുന്നത്രെ മദ്യപാനം. ഒടുവില്‍ ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.താൻ വെള്ളം ചേർക്കാതെ അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം കഴിച്ച് കാണിക്കാമെന്ന് കാർത്തിക്, തന്റെ സുഹൃത്തുക്കളായ വെങ്കട റെഡ്ഡി, സുബ്രമണി എന്നിവരോടും മറ്റ് മൂന്ന് പേരോടും പറഞ്ഞെന്നാണ് സുഹൃത്തുക്കളുടെ വാദം.
അതില്‍ വിജയിക്കുകയാണെങ്കില്‍ താൻ 10,000 രൂപ നല്‍കാമെന്ന് വെങ്കട റെഡ്ഡി പറഞ്ഞു. ബെറ്റ് വെച്ചാണ് മദ്യപാനം തുടങ്ങിയത്.കാർത്തിക് അവകാശപ്പെട്ടതു പോലെ അഞ്ച് ഫുള്‍ ബോട്ടിലുകള്‍ കാലിയാക്കിയെങ്കിലും അത് കഴിഞ്ഞ് ഗുരുതരാവസ്ഥയിലായി. തുടർന്ന് കോലാറിലെ മുല്‍ബാഗലിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കാർത്തിക് മരണപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഒരു വർഷം മുമ്ബ് വിവാഹിതനായ കാർത്തികിന്റെ ഭാര്യ എട്ട് ദിവസം മുമ്ബാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.സംഭവത്തില്‍ സുഹൃത്തുക്കളായ വെങ്കട റെഡ്ഡി, സുബ്രമണി എന്നിവർ ഉള്‍പ്പെടെ ആറ് പേരെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. അവശേഷിക്കുന്ന നാല് പേർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.