ബെംഗളൂരു ജപ്പാനിൽ നടന്ന 46-ാമത് വേൾഡ് വിസിലിങ് കൺവെൻഷനിൽ നേട്ടവുമായി മലയാളി പെൺകുട്ടി. ബെംഗളൂരുവിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി ഷാജേഷ് മേനോന്റെയും ബിനിതാ ഷാജേഷിന്റെയും മകൾ സ്വര മേനോൻ (9) ആണ് രണ്ടാം സ്ഥാനം നേടി അഭിമാനനേട്ടം കരസ്ഥമാക്കിയത്.
ജപ്പാൻ വിസിലിങ് കോൺ ഫെഡറേഷൻ ആണ് കൺവെൻഷൻ സംഘടിപ്പിച്ചത്. 13 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽനിന്ന് സ്വര നേരിട്ട് അവസാനറൗണ്ടിലേക്ക് തിര ഞ്ഞെടുക്കപ്പെടുകയായിരുന്നു. നിരന്തരമായ പരിശീലനത്തിലൂടെയാണ് ഈ നേട്ടം സ്വര കര സ്ഥമാക്കിയത്.
2016, 2018 വർഷങ്ങളിൽ വിസിലിങ് ചാമ്പ്യനായ നിഖിൽ റാണയാണ് സ്വരയുടെ മാസ്റ്റർ എട്ടുമാസമായി നിഖിലിന്റെ ഓൺലൈൻ കോച്ചിങ്ങിലായിരുന്നു സ്വര. മേയ് 31 മുതൽ ജൂൺ രണ്ടുവരെ നടന്ന കൺവെൻഷനിൽ വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. കുട്ടികളുടെ വിഭാഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സരാർഥിയായിരുന്നു സ്വര.