Home Featured ഞങ്ങള്‍ പിന്നാക്ക ജാതിയല്ല’,ജാതി സര്‍വേയോട് മുഖം തിരിച്ച്‌ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഭാര്യ സുധ മൂര്‍ത്തിയും.

ഞങ്ങള്‍ പിന്നാക്ക ജാതിയല്ല’,ജാതി സര്‍വേയോട് മുഖം തിരിച്ച്‌ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഭാര്യ സുധ മൂര്‍ത്തിയും.

by admin

കര്‍ണാടകയിലെ സാമൂഹിക, വിദ്യാഭ്യാസ സര്‍വേ (ജാതി സര്‍വേ)യോട് മുഖം തിരിച്ച്‌ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഭാര്യ സുധ മൂര്‍ത്തിയും.സര്‍വേയ്ക്കായി വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് വിവരം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുധ മൂര്‍ത്തിയും നാരായണ മൂര്‍ത്തിയും അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. 2025 ലെ സാമൂഹിക, വിദ്യാഭ്യാസ സര്‍വേയ്ക്കായി കര്‍ണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ നടത്തുന്ന വിവര ശേഖരണത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുധാ മൂര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് എഴുതി നല്‍കിയതായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ വൃത്തങ്ങള്‍ അറിയിച്ചു.

‘കര്‍ണാടക സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ നടത്തുന്ന സര്‍വേയില്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ വിവരങ്ങള്‍ നല്‍കാന്‍ ഞാന്‍ വിസമ്മതിക്കുന്നു’ എന്ന് സുധാ മൂര്‍ത്തി എഴുതി നല്‍കി. ഇതിനൊപ്പം ‘ഞങ്ങള്‍ പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നില്ല’ എന്നും സുധാമൂര്‍ത്തി സാക്ഷ്യപ്പെടുത്തി എന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ സുധാ മൂര്‍ത്തിയുള്‍പ്പെടെ തയ്യാറായിട്ടില്ല.

സര്‍വേയില്‍ പങ്കെടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സുധാ മൂര്‍ത്തിയുടെ നിലപാടിനോട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രതികരണം. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും താല്‍പര്യമുള്ളവര്‍ പങ്കെടുത്താല്‍ മതിയെന്ന് ജനങ്ങളെ അറിയിക്കണമെന്നും കോടതി കെഎസ്സിബിസിയോട് നിര്‍ദേശിച്ചിരുന്നു. സെപതംബര്‍ 22 മുതല്‍ ഒക്ടോബര്‍ ഏഴ് വരെ ആയിരുന്നു കര്‍ണാടകയില്‍ ജാതി സര്‍വേ നടത്തുമെന്ന് അറിയിച്ചത്. പിന്നീട് സമയ പരിധി ഒക്ടോബര്‍ 18 ലേക്ക് നീട്ടുകയായിരുന്നു

ചെന്നൈയില്‍ കാറപകടം: അച്ഛൻ്റെ മടിയിലിരുന്ന കുഞ്ഞ് എയര്‍ബാഗിനിടയില്‍ കുടുങ്ങി മരിച്ചു

കാറപകടത്തില്‍ അച്ഛൻ്റെ മടിയിലിരുന്ന കുഞ്ഞ് എയര്‍ബാഗിനിടയില്‍ കുടുങ്ങി മരിച്ചു. കല്‍പ്പാക്കം പുതുപട്ടിണം സ്വദേശി വീരമുത്തുവിൻ്റെ മകൻ കെവിൻ (7) ആണ് മരിച്ചത്.വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാകുകയും പിന്നീട് എയര്‍ബാഗ് ഓപ്പണായതിന് പിന്നാലെ കുഞ്ഞ് കുടുങ്ങിയാണ് മരിച്ചത്.കല്‍പ്പാക്കത്തില്‍ നിന്ന് മാതാപിതാക്കളും ഡ്രൈവറും മറ്റു രണ്ടു പേരും ഉള്‍പ്പെട്ട സംഘത്തോടൊപ്പം റെൻ്റല്‍ കാറിലാണ് യാത്ര ചെയ്തത്. വിഗ്നേഷാണ് കാറോടിച്ചിരുന്നത്.

സംഘം ഓള്‍ഡ് മഹാബലിപുരം വഴി ആലന്തൂരിലേക്ക് പോകവേ, മുന്നിലുണ്ടായിരുന്ന മറ്റൊരു കാർ പെട്ടെന്ന് ബ്രേക്കിട്ട് വലത്തോട്ട് തിരിയുകയായിരുന്നു. മുൻപില്‍ കാറോടിച്ച പയ്യനൂർ സ്വദേശി സുരേഷ് (48) ഇൻഡിക്കേറ്റർ കൊടുക്കാതെ പെട്ടെന്ന് വഴിതിരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. നിയന്ത്രണം വിട്ട വാഹനം പിന്നീട് അപകടത്തില്‍പെടുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മുന്നിലെ എയർബാഗ് ഓപ്പണാകുകയും അത് കെവിനിനെ തട്ടുകയുമായിരുന്നു. ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലെങ്കിലും കുട്ടി ബോധംകെട്ടുവീ‍ഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അശ്രദ്ധ, അപകടകരമായ ഡ്രൈവിങ് എന്നീ കുറ്റങ്ങള്‍ ചുമത്തി സുരേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെവിൻ്റെ മൃതദേഹം ചെങ്ങല്‍പട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group