വാഷിങ്ടണ്‍ : ഡെമോക്രാറ്റിക് പാര്‍ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമല ഹാരിസ് ഈ സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ ഇന്ത്യന്‍–-ആഫ്രിക്കന്‍ വംശജയാണ്. 2016ലാണ് ആദ്യമായി യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാന പാര്‍ടികളില്‍ ഒന്നിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മൂന്നാമത്തെ വനിതയാണ്. കമല ഹാരിസിന് പുറമേ മറ്റ് നിരവധി ഇന്ത്യന്‍ വംശജര്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിച്ചിട്ടുണ്ട്. അവരില്‍ ചിലര്‍:
സാറ ഗിഡിയണ്‍
നിലവില്‍ മെയ്ന്‍ സംസ്ഥാന അസംബ്ലിയുടെ സ്പീക്കറായ സാറ ഗിഡിയണ്‍ ഇത്തവണ യുഎസ് സെനറ്റിലേക്ക് ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ത്ഥിയാണ്.
കർണാടക: സ്കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായേക്കും
വിജയിച്ചാല്‍ സെനറ്റിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാവും. നിലവിലെ സെനറ്ററായ റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ സൂസന്‍ കോളിന്‍സാണ് എതിര്‍സ്ഥാനാര്‍ത്ഥി. സര്‍വേകളില്‍ മുന്നിലാണ്. ഇന്ത്യക്കാരനായ വസന്ത് ഗിഡിയന്റെ മകളാണ്. അര്‍മേനിയന്‍ അമേരിക്കന്‍ വംശജരുടെ രണ്ടാം തലമുറയില്‍ പെട്ടയാളാണ് അമ്മ.
കൃഷ്ണ ബന്‍സാല്‍ വ്യവസായിയായ കൃഷ്ണ ബന്‍സാല്‍ ഇലിനോയില്‍നിന്നാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി പ്രതിനിധിസഭയിലേക്ക് മത്സരിക്കുന്നത്. ഷിക്കാഗോ മെട്രോപോളിറ്റനില്‍നിന്നുള്ള ബന്‍സാല്‍ വലതുപക്ഷ സാമ്ബത്തിക, വിദേശകാര്യ നയങ്ങളിലൂന്നിയാണ് മത്സരിക്കുന്നത്.
അമി ബേറ
2013 മുതല്‍ യുഎസ് പ്രതിനിധിസഭാംഗമാണ് ഡെമോക്രാറ്റിക് പാര്‍ടിക്കാരി അമി ബേറ. കിഴക്കന്‍ കലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍നിന്നുള്ള പ്രതിനിധിയാണ്. പ്രതിനിധിസഭയില്‍ വിവിധ ഉപസമിതികളുടെ ഭാരവാഹിയാണ്.
കോവിഡ് ബാധയിൽ ഇന്നും കുറവ് , കർണാടകയിലെ ഏറ്റവും പുതിയ കോവിഡ് കണക്കുകൾ പരിശോധിക്കാം
മങ്ക അനന്താത്മുള –
വിര്‍ജീനിയയില്‍നിന്ന് റിപബ്ലിക്കന്‍ പാര്‍ടി സ്ഥാനാര്‍ത്ഥിയായി പ്രതിനിധിസഭയിലേക്കാണ് മത്സരിക്കുന്നത്. ആന്ധ്രപ്രദേശിലാണ് കുടുംബവേരുകള്‍. ആറ് തവണയായി കോണ്‍ഗ്രസിലുള്ള ജെറി കോണെല്ലിക്കെതിരെയാണ് മത്സരം.
കേരളത്തിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്
പ്രമീള ജയപാല്‍
2017 മുതല്‍ വാഷിങ്ടണില്‍നിന്ന് പ്രതിനിധിസഭാംഗമായ പ്രമീള ജയപാല്‍ സഭയില്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ താരങ്ങളില്‍ ഒരാളാണ്. തമിഴ്നാട്ടിലെ ചെന്നൈയിലാണ് ജനിച്ചത്. സാമ്ബത്തിക വിദഗ്ധയായ അവര്‍ 2015–- 16ല്‍ വാഷിങ്ടണ്‍ സംസ്ഥാന സെനറ്റ് അംഗമായിരുന്നു.
റോ ഖന്ന
ഡെമോക്രാറ്റിക് പാര്‍ടിക്കാരനായ റോ ഖന്ന യുഎസ് പ്രതിനിധസഭയില്‍ കലിഫോര്‍ണിയയില്‍നിന്നുള്ള പ്രതിനിധിയാണ്. ഫിലാഡല്‍ഫിയയിലാണ് ജനിച്ചത്.
രാജ കൃഷ്ണമൂര്‍ത്തി
2017 മുതല്‍ യുഎസ് പ്രതിനിധിസഭാംഗമാണ് രാജ കൃഷ്ണമൂര്‍ത്തി. ഡെമോക്രാറ്റിക് പാര്‍ടിക്കാരന്‍. ന്യൂഡല്‍ഹിയില്‍ ജനിച്ച രാജയ്ക്ക് സഭയിലെ വിവിധ ഉപസമിതികളുടെ ചുമതലയുണ്ട്