നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളിൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ സഹനിർമാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ. നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിൽ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
മാർച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസിൽ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. വരുന്ന ഏപ്രിൽ 29-നകം വിശദീകരണം നൽകണമെന്നാണ് നിർദേശം.അഭിനേതാവെന്ന നിലയിൽ പണം വാങ്ങുമ്പോൾ അതിന് നികുതി കൂടുതലാണ്. എന്നാൽ പാതി നിർമാതാവ് എന്ന നിലയിൽ പണം വാങ്ങുമ്പോൾ നികുതി താരതമ്യേന കുറവാണ്. മൂന്ന് സിനിമകളിലായി 40 കോടിയോളം രൂപ പൃഥ്വിരാജിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്.
വിശദീകരണം ചോദിച്ചിരിക്കുന്ന മൂന്ന് സിനിമകളും 2022 ൽ പുറത്തിറങ്ങിയവയാണ്. ഈ ചിത്രങ്ങളിലെ വരുമാനവുമായി ബന്ധപ്പെട്ട് മുമ്പും വിശദീകരണം തേടിയിട്ടുണ്ടെന്നാണ് ഐ.ടി. വകുപ്പിൽ നിന്നുള്ള വിശദീകരണം. മാർച്ചിൽ ഒരു സാമ്പത്തിക വർഷം അവസാനിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ഇക്കാര്യത്തിൽ വിശദീകരണം തേടിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. ഇ-മെയിൽ വഴിയാണ് നോട്ടീസ് അയച്ചത്. നേരിട്ടോ അല്ലാതെയോ മറുപടി നൽകാനാണ് നിർദേശം.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെയാണ് നടന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയച്ചിരിക്കുന്നത്. എമ്പുരാൻ ചിത്രത്തിന്റെ വിതരണക്കാരായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിൽ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനെതിരെയുള്ള നീക്കവുമെന്നത് ശ്രദ്ധേയമാണ്.
എസ്‌യുവി ഒഴിവാക്കി ഈ വാഹനം സ്വന്തമാക്കൂ,” കിടന്നുകൊണ്ട് യാത്ര ചെയ്യാം; യുവാവ് മുടക്കിയത് രണ്ട് ലക്ഷം മാത്രം, വീഡിയോ
കാർ വാങ്ങാൻ തീരുമാനിക്കുമ്ബോള്‍ ഓരോരുത്തർക്കും അവരുടേതായ ചില ആവശ്യങ്ങളുണ്ടാകും. ചിലർ മൈലേജിനായിരിക്കും മുൻതൂക്കം കൊടുക്കുക.വാഹനത്തിലും കളറിലും ഇരിക്കാനുള്ള കംഫർട്ടിലുമൊക്കെയായിരിക്കും മറ്റ് ചിലർക്ക് താത്പര്യം. എന്നാല്‍ ഇവരില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ് പശ്ചിമ ബംഗാളിലെ ഇരുപത്തിയേഴുകാരനായ നവാബ് ഷെയ്ഖ്.കിടന്നുകൊണ്ട് യാത്ര ചെയ്യാനാണ് യുവാവിന് താത്പര്യം. സ്വന്തം കിടക്കയില്‍ കിടന്ന് റോഡിലൂടെ സഞ്ചരിക്കാൻ കഴിയുകയാണെങ്കില്‍ എന്തിനാണ് ഒരു സാധാരണ കാർ വാങ്ങുന്നതെന്നാണ് യുവാവ് ചോദിക്കുന്നത്.
വെറും ചോദ്യം മാത്രമല്ല, ഒരു ‘ബെഡ് കാർ’ തന്നെ കക്ഷി നിർമിച്ചുകഴിഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.യുവാവിന്റെ വിചിത്രമായ ഈ വാഹനം വെറും പ്രദർശനത്തിന് വേണ്ടി മാത്രമുണ്ടാക്കിയതല്ല. ബെഡ് കാർ റോഡിലിറക്കുകയും ചെയ്തിട്ടുണ്ട്. മുർഷിദാബാദിലെ റാണിനഗർഡോംകല്‍ റൂട്ടിലൂടെയാണ് യുവാവ് സ്ഥിരമായി യാത്ര ചെയ്യുന്നത്. വാഹനത്തിന് നാല് ചക്രങ്ങള്‍, ബ്രേക്ക്, റിയർവ്യൂ മിററുകള്‍ തുടങ്ങി റോഡിലിറക്കാൻ ആവശ്യമായ എല്ലാ സവിശേഷതകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. സീറ്റുകള്‍ക്ക് പകരം നവാബ് ഒരു ഡബിള്‍ കോട്ട് ബെഡ് സ്ഥാപിച്ചു. മെത്തയില്‍ സുഖമായി കിടന്ന് വാഹനം ഓടിക്കുകയാണ് യുവാവ് ചെയ്യുന്നത്. ഒരു കൈ തലയിണയിലും മറുകൈ സ്റ്റിയറിംഗ് വീലിലും ചാരി ഇരിക്കുന്നു.
ഈ ‘ബെഡ് കാർ’ നിർമ്മിച്ച് റോഡുകളിലെത്തിക്കാൻ ഞാൻ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. ഇതിനായി ഒരുപാട് സമയം കളഞ്ഞു. ഈ വാഹനമുണ്ടാക്കാൻ ഏകദേശം രണ്ട് ലക്ഷം രൂപ ചിലവായി. പണമില്ലാതായതോടെ ഒരു ഘട്ടത്തില്‍ ഭാര്യയുടെ ആഭരണം വരെ വിറ്റു.’- യുവാവ് പറഞ്ഞു. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളും വരുന്നുണ്ട്. എസ് യുവി ഒഴിവാക്കി ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കൂവെന്നൊക്കെയാണ് കമന്റുകള്‍.