ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് യുവാവിന് വെട്ടേറ്റു. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഭാര്യയെ ശല്യം ചെയ്തുവെന്നാരോപിച്ച് ഗുരുമന്ദിരംപടി സ്വദേശി ബിനോയാണ് വാക്കത്തി ഉപയോഗിച്ച് ശരത്തിനെ വെട്ടിയത്.
ഗുരുതരമായി പരിക്കേറ്റ ശരത്തിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച ശരത്തിന്‍റെ അച്ചനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം മുങ്ങിയ പ്രതിക്കായി നെടുങ്കണ്ടം പൊലീസ് തെരച്ചില്‍ ആരംഭിച്ചു.