എറണാകുളം: വർഗ്ഗീയ പ്രചാരണം നടത്തി പണി വാങ്ങി ഹിന്ദു ഐക്യവേദി പ്രവർത്തകർ. എറണാകുളം ജില്ലയിൽ പാറക്കടവ് കുറുമശേരിയിലെ ബേക്കറിയിൽ ഹലാൽ വിഭവങ്ങൾ ലഭിക്കുമെന്ന സ്റ്റിക്കർ പതിപ്പിച്ചതിനെതിരെ സോഷ്യൽമീഡിയയിലടക്കം പ്രചാരണം നടത്തുകയും സ്റ്റിക്കർ നീക്കണമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത നാലു ഹിന്ദു ഐക്യവേദി പ്രവർത്തകർ അറസ്റ്റിൽ.
ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുൺ അരവിന്ദ്, ജനറൽ സെക്രട്ടറി ധനേഷ് പ്രഭാകരൻ ഒപ്പം സുജയ്, ലെനിൻ എന്നീ പ്രവർത്തകരെയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്.
ആര്‍ത്തവ കാലത്തെ വേദനയ്ക്ക് പരിഹാരം; സ്ത്രീകള്‍ക്കായി കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്നുകള്‍ എത്തുന്നു!
കുറുമശ്ശേരിയിൽ പ്രവർത്തനമാരംഭിച്ച മോഡി ബേക്കറി ഉടമയെയാണ് ഇവർ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയത്. ഹലാൽ സ്റ്റിക്കർ നീക്കണമെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ ആവശ്യം. നോട്ടീസും പ്രവർത്തകർ കൈമാറിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഈ കത്ത് വലിയ ചർച്ചയായതോടെയാണ് വിഷയത്തിൽ പോലീസ് ഇടപെട്ടതും കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതും.
എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി; കർഷകരെ അനുസ്മരിച്ച് രാഹുൽ ഗാന്ധി
ബേക്കറിയിൽ പതിപ്പിച്ചിരിക്കുന്ന ഹലാൽ ബോർഡ് നീക്കം ചെയ്തില്ലെങ്കിൽ പ്രക്ഷോഭമടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും ബഹിഷ്‌കരിക്കുമെന്നും ഭീഷണി മുഴക്കിയാണ്് ഹിന്ദു ഐക്യവേദി ഔദ്യോഗികമായി നോട്ടീസ് പുറത്തിറക്കിയത്.
”സ്ഥാപനത്തിൽ ഹലാൽ എന്ന സ്റ്റിക്കർ പതിപ്പിക്കുകയും അതുവഴി ഹലാൽ ഉൽപന്നങ്ങൾ ലഭ്യമാണ് എന്ന സന്ദേശം ജനങ്ങൾക്ക് നൽകുകയും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേർതിരിവ് അയിത്താചരണവും കുറ്റകരവുമാണ്. അതുകൊണ്ട് ഈ നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം മേൽപ്പറഞ്ഞ ഹലാൽ നോട്ടിഫിക്കേഷൻ സ്ഥാപനത്തിൽനിന്നും നീക്കം ചെയ്യണം”- എന്നായിരുന്നു ഹിന്ദു ഐക്യവേദി നോട്ടീസിൽ പറയുന്നത്. ഹിന്ദു ഐക്യവേദിയുടെ പാറക്കടവ് പഞ്ചായത്ത് സമിതിയുടെ ലെറ്റർ ഹെഡ്ഡിലാണ് നോട്ടീസ് അടിച്ചിരിക്കുന്നത്. പഞ്ചായത്ത് സമിതിയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഒപ്പോടുകൂടി ഔദ്യോഗികമായാണ് ഭീഷണി നോട്ടീസ് ഇറക്കിയിരിക്കുന്നത്.
കർണാടക ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭിന്നലിംഗത്തിന് വിജയം .
ഏഴ് ദിവസത്തിനകം നോട്ടീസ് നീക്കംചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനും ഇവർ കോപ്പുകൂട്ടിയിരുന്നു. മോഡി ബേക്കറി എന്ന സ്ഥാപനം ബഹിഷ്‌കരണം, പ്രക്ഷോഭം എന്നിവയിലേക്ക് നീങ്ങാൻ ഹിന്ദു ഐക്യവേദിയെ നിർബന്ധിതരാക്കുമെന്നും നോട്ടീസിൽ ഭീഷണിയുണ്ടായിരുന്നു.
- ഇന്നത്തെ വിശദമായ കർണാടക കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം
- അബ്ദുള്‍ നാസര്‍ മദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- അതിതീവ്ര വൈറസ് തമിഴ്നാട്ടിലും; കേരളത്തില്‍ ആറു ജില്ലകളില്‍ കനത്ത ജാഗ്രത
- കേരളത്തിലെ സ്കൂളുകള്‍ നാളെ തുറക്കും
- ന്യൂ ഇയർ ആഘോഷം , ബെംഗളൂരു നഗരത്തിൽ ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
- പുതുവത്സരാഘോഷങ്ങൾക്കു ലോക്കിട്ട് ബംഗളുരു , ഡിസംബർ 31 നു നിരോധനാജ്ഞ പ്രഖ്യാപിച്ചു
- ബംഗളുരുവിൽ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തണുത്തു വിറച്ചു നഗരം
- മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു; സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ
- കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1005 പേർക്ക്; രോഗം ഭേദമായത് 1102 പേര്‍ക്ക്
- ‘ഞാനും മരിക്കുവോളം കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ…’; മരണത്തിലേക്ക് ആണ്ടുപോയ അനില്‍ നെടുമങ്ങാടിന്റെ അവസാന കുറിപ്പ്
- കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊറോണ; ഇന്ന് 5397 പേര്‍ക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04; ആകെ മരണം 2930ആയി; നിരീക്ഷണത്തില്‍ 264984 പേര്
- രാത്രി കര്‍ഫ്യു പിന്‍വലിച്ച് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ
- അതിവേഗ വൈറസ്: സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്താൻ നീക്കം.
- വാക്സിനുകള്‍ ജനതികമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസിനുമുന്നില്‍ വെറുതെയാവുമോ ? ആശങ്കകൾക്ക് മറുപടി
- കേരളത്തില്‍ 5215 പേര്‍ക്ക് കൂടി കോവിഡ്; 4621 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം, 30 മരണം
- കൊറോണ അതിവേഗ വൈറസ് : വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച യാത്രക്കാർ ആശുപത്രി ഐസോലേഷനിലേക്ക് മാറണമെന്ന് ആരോഗ്യവകുപ്പ്
- മുസ്ലീം സമുദായത്തിലുള്ളവര്‍ ഗോമാംസം കഴിക്കുന്നത് ഒഴിവാക്കണം; കർണാടകയിൽ ഗോവധ നിരോധന നിയമത്തിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിഎം ഇബ്രാഹിം
- മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, മ്യൂസിയം; അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി