Home Featured ‘ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന്‍ അനുവദിക്കണം’; വിദ്യാര്‍ഥിനികള്‍ സുപ്രീം കോടതിയില്‍

‘ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന്‍ അനുവദിക്കണം’; വിദ്യാര്‍ഥിനികള്‍ സുപ്രീം കോടതിയില്‍

by admin

ന്യൂഡല്‍ഹി: ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍നിന്നുള്ള വിദ്യാര്‍ഥിനികള്‍ സുപ്രീം കോടതിയില്‍. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നേരത്തെ അപ്പീല്‍ പരിഗണിച്ച രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥിനികള്‍ വീണ്ടും കോടതിയെ സമീപിച്ചത്.

വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ ഒന്‍പതിനു തുടങ്ങുകയാണെന്നും ഹിജാബ് ധരിച്ച്‌ പ്രവേശനം അനുവദിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. കോളജുകളില്‍ ഹിജാബ് നിരോധിച്ചതോടെ പലരും സ്വകാര്യ സ്ഥാപനങ്ങളിലേക്കു മാറി. എന്നാല്‍ പരീക്ഷ എഴുതാന്‍ വീണ്ടും കോളജുകളില്‍ എത്തേണ്ടതുണ്ട്. അതിനാല്‍ ഒരു വര്‍ഷം നഷ്ടമാവാതിരിക്കാന്‍ കോടതി വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.ഇക്കാര്യം പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.

ടിപ്പു സുല്‍ത്താന്റെ പേര് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു:നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ടിപ്പുവിന്‍റെ ഏഴാം തലമുറ

ബെംഗളൂരു: കര്‍ണാടകത്തില്‍ ടിപ്പു സുല്‍ത്താന്‍റെ പേരില്‍ വിവാദങ്ങള്‍ കൊഴുക്കുമ്ബോള്‍ പ്രതികരണവുമായി ടിപ്പുവിന്‍റെ അനന്തരാവകാശികള്‍ രംഗത്ത്.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ടിപ്പുവിന്റെ പേര് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്. വിവാദങ്ങള്‍ക്ക് വേണ്ടി ടിപ്പു സുല്‍ത്താന്‍റെ പേര് ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ടിപ്പുവിന്‍റെ ഏഴാം തലമുറയില്‍ പെട്ടവര്‍ പറയുന്നു. സാഹേബ് സാദാ മന്‍സൂര്‍ അലിയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പിയോ കോണ്‍ഗ്രസോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ടിപ്പു സുല്‍ത്താന്റെ പേര് ഉപയോഗിച്ചാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ ടിപ്പു സുല്‍ത്താന്റെ കുടുംബത്തിന്റെയും അനുയായികളുടെയും വികാരം വ്രണപ്പെടുത്തി എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ടിപ്പു സുല്‍ത്താന്‍റെ പേര് എന്നും വിവാദ വിഷയമാണ്. ഏറ്റവുമൊടുവില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ടിപ്പുവിന്‍റെയും സവര്‍ക്കറുടെയും ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാകുമെന്ന് ബി.ജെ.പി നേതാവ് പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ടിപ്പുവിന്റെ കുടുംബം ഇപ്പോള്‍ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

‘ടിപ്പുവിന്റെ പിന്‍ഗാമികളും കുടുംബാംഗങ്ങളും ആയതിനാല്‍ ഞങ്ങള്‍ മൈസൂരില്‍ നിന്നുള്ള ഞങ്ങളുടെ അഭിഭാഷക സംഘമായ ഫാത്തിം ആസിഫുമായി സംസാരിച്ചിട്ടുണ്ട്. ടിപ്പു സുല്‍ത്താന്റെ പേര് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന ഉത്തരവിനായി കോടതിയില്‍ പോകും. ബിജെപിയും കോണ്‍ഗ്രസും, ആരുമാകട്ടെ വിവാദങ്ങള്‍ ടിപ്പു സുല്‍ത്താന്റെ കുടുംബത്തിന്റെയും അനുയായികളുടെയും വികാരം വ്രണപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഒരു പാര്‍ട്ടിയും ടിപ്പു സുല്‍ത്താന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, വോട്ടിനായി ധ്രുവീകരിക്കാന്‍ മാത്രമാണ് അവര്‍ അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചത്’, അലി പറഞ്ഞു.

‘ടിപ്പുവിനെ പാഠപുസ്തകത്തില്‍ നിന്ന് നീക്കി, ടിപ്പു ജയന്തി വേണ്ടെന്ന് വച്ചു, ടിപ്പു എക്സ്പ്രസിന്‍റെ പേര് മാറ്റി, പ്രതിരോധത്തിലാകുമ്ബോഴാണ് സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്‍റെ പേര് ഉയര്‍ത്തിക്കൊണ്ടുവരിക. ഇത് ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ട്’- ഇവര്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group