Home Featured തൃക്കാക്കരയില്‍ ക്യാപ്ടന്‍ പിണറായിയുടെ വാട്ടല്‍ലൂ..! യഥാര്‍ഥ ക്യാപ്ടനായി വി ഡി സതീശനും; പ്രതിപക്ഷ നേതാവിന് ‘പിന്നില്‍ ചേര്‍ന്ന് നടക്കാന്‍ ഇഷ്ടമാണെന്ന് ചിത്ര സഹിതം എറണാകുളം എംപി

തൃക്കാക്കരയില്‍ ക്യാപ്ടന്‍ പിണറായിയുടെ വാട്ടല്‍ലൂ..! യഥാര്‍ഥ ക്യാപ്ടനായി വി ഡി സതീശനും; പ്രതിപക്ഷ നേതാവിന് ‘പിന്നില്‍ ചേര്‍ന്ന് നടക്കാന്‍ ഇഷ്ടമാണെന്ന് ചിത്ര സഹിതം എറണാകുളം എംപി

by admin

കൊച്ചി: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ക്യാപ്ടന്‍ പിണറായിക്ക് വാട്ടര്‍ലൂ ആയി.മുഖ്യമന്ത്രിയും സന്നാഹങ്ങളും ഒരുമിച്ചു നിന്നാണ് തെരഞ്ഞെടുപ്പിനെ നയിച്ചത്. മറുവശത്ത് യുഡിഎഫില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു നയിച്ചത്. സതീശന്റെ നേതൃപാഠവത്തിന്റെ അംഗീകാരം കൂടിയായി മാറി ഈ തെരഞ്ഞെടുപ്പു വിജയം. അതുകൊണ്ട് തന്നെ തൃക്കാക്കരയില്‍ മറ്റൊരു ക്യാപ്ടനെ ലഭിച്ചിരിക്കയാണ്.

ഉമ തോമസിന്റെ ലീഡ് ഉയരുന്ന സാഹചര്യത്തില്‍ തൃക്കാക്കരയിലെ ‘ഒറിജിനല്‍ ക്യാപ്റ്റന്’ അഭിവാദ്യമര്‍പ്പിച്ചിരിക്കുകയാണ് ഹൈബി ഈഡന്‍ എം പി രംഗത്തുവന്നു. ഫേസ്‌ബുക്കില്‍ വി ഡി സതീശനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ‘പിന്നില്‍ ചേര്‍ന്ന് നടക്കാന്‍ ഇഷ്ടമാണ്..ക്യാപ്റ്റന്‍ (ഒറിജിനല്‍) ‘ എന്ന് അദ്ദേഹം കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം മറ്റ് പ്രമുഖ നേതാക്കളെത്തിയായിരുന്നു തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കായി പ്രചരണം നടത്തിയിരുന്നത്.

അതേസമയം ഉമ ലീഡെടുത്തതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ആഹ്‌ളാദം പ്രകടിപ്പിച്ചു. ആദ്യറൗണ്ടില്‍ തന്നെ പ്രതീക്ഷിച്ചതിലും ഏറെ ലീഡ് ഉമാ തോമസ് പിടിച്ചതോടെയാണ് ആവേശഭരിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ മുദ്രാവാക്യം വിളിയുമായി ഇറങ്ങിയത്. പിടി തോമസിനെ വാഴ്‌ത്തിയും ഉമാ തോമസിനെ അഭിനദിച്ചുമുള്ള മുദ്രാവാക്യം വിളിയില്‍ പിന്നീട് കാര്യമായി പരമാര്‍ശിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി വിട്ട് എല്‍ഡിഎഫിലേക്ക് പോയ മുതിര്‍ന്ന നേതാവ് കെ.വി.തോമസാണ് നിന്നെ പിന്നെ കണ്ടോളാം എന്നായിരുന്നു തോമസിനോടുള്ള പ്രവര്‍ത്തകരുടെ മുദ്രാവാക്യം.

നാലാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കഴിഞ്ഞ തവണ പിടി തോമസ് നേടിയതിലും ഇരട്ടി വോട്ടുകളാണ് ഉമ ലീഡായി പിടിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞതവണ പിടി തോമസ് ലീഡില്‍ പിന്നോട്ട് പോയ ചില മേഖലകളാണ് അഞ്ചാം റൗണ്ടില്‍ എണ്ണാനുള്ളത്. ഇവിടെ വോട്ടെണ്ണി കഴിയുമ്ബോള്‍ ഉമ പിന്നോട്ട് പോയാലും പിടിയേക്കാള്‍ മികച്ച ഭൂരിപക്ഷത്തിലേക്ക് ഉമ നീങ്ങും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. തൃക്കാക്കരയിലെ കൊച്ചി നഗരസഭയുടെ ഭാഗമായ മേഖലകളിലാണ് ഇപ്പോള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. നഗരമേഖലയിലെ വോട്ടെണ്ണല്‍ തീരുമ്ബോള്‍ തന്നെ ഉമാ തോമസിന്റെ ലീഡ് 15,000-ത്തിന് മുകളിലേക്കെത്തും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

അതേസമയം തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ പ്രതികരിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ് തയ്യാറായില്ല. സിപിഎം എറണാകുളം ആസ്ഥാനമന്ദിരമായ ലെനിന്‍ സെന്ററിലുണ്ടായിരുന്ന ഡോ.ജോ ജോസഫ് നാലാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞതിന് പിന്നാലെ സെക്രട്ടറിയുടെ ഓഫീസിന് പുറത്തേക്ക് പോയി. അല്‍പസമയം കഴിഞ്ഞ് പ്രതികരിക്കാം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഇതിനിടെ എത്തിയ സിപിഎം സംസ്ഥാന സമിതി അംഗം ദിനേശ് മണി മാധ്യമപ്രവര്‍ത്തകരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group