Home Featured അതിശക്ത മഴ; ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം,രാത്രിയാത്രയ്ക്കും നിരോധനം,

അതിശക്ത മഴ; ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം,രാത്രിയാത്രയ്ക്കും നിരോധനം,

by admin

ഇടുക്കി: ജില്ലയില്‍ മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം. അതിശക്തമായ മഴ സാധ്യത പരിഗണിച്ച്‌ ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് റെഡ്, ഓറഞ്ച് അലെർട്ടുകള്‍ പിൻവലിക്കുന്നത് വരെ രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നിരോധനം.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർ രാത്രി യാത്ര ഒഴിവാക്കണമെന്നും കളക്ടർ നിർദേശം നല്‍കി. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി , സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാർ , റീജിയണല്‍ ട്രാൻസ്‌പോർട്ട് ഓഫീസർ ,തഹസില്‍ദാർമാർ എന്നിവർക്ക് കർശന നിർദേശം നല്‍കിയിട്ടുണ്ട്.

ജില്ലയിലെ വിനോദ സഞ്ചാരമേഖലകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളച്ചാട്ടങ്ങള്‍ , ജലാശയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെഡ്‌, ഓറഞ്ച്‌ അലർട്ടുകള്‍ പിൻവലിക്കുന്നതു വരെ നിയന്ത്രണങ്ങള്‍ ഏർപെടുത്തുന്നതിനും വിനോദസഞ്ചാര വകുപ്പ്‌, ഡിടിപിസി, ഹൈഡല്‍ ടൂറിസം, വനം വകുപ്പ്‌, കെഎസ്‌ഇബി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവർക്ക് ചുമതല നല്‍കി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്‌ മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പ്‌ വരുത്തണം. റിസോർട്ടുകള്‍ , ഹോംസ്റ്റേകള്‍ , ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവർക്കും മുന്നറിയിപ്പുകള്‍ നല്‍കണം. ജില്ലയിലെ ഓഫ്‌ റോഡ്‌ സഫാരിയും നിരോധിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group