Home Featured ബെംഗളൂരു നഗരത്തില്‍ കനത്ത മഴ, പത്തോളം വിമാനങ്ങള്‍‌ വഴിതിരിച്ചുവിട്ടു

ബെംഗളൂരു നഗരത്തില്‍ കനത്ത മഴ, പത്തോളം വിമാനങ്ങള്‍‌ വഴിതിരിച്ചുവിട്ടു

by admin

കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന 10 വിമാനങ്ങള്‍ ചെന്നൈയിലേക്ക് തിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു.ബെംഗളൂരുവിലെ പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ ബാധിക്കുന്നുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അപ്‌ഡേറ്റുകള്‍ അറിയിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.പ്രതികൂല കാലാവസ്ഥ കാരണം ബെംഗളൂരുവില്‍ വിമാന സർവീസുകള്‍ തടസ്സപ്പെട്ടതായി എയർ ഇന്ത്യയും അറിയിച്ചു.

ബെംഗളൂരുവിലെ ചില റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ടെന്നും തിരക്കേറിയ പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും താമസക്കാർ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസും മുന്നറിയിപ്പ് നല്‍കി.

ട്രെയിനില്‍ ഇനി എല്ലാവര്‍ക്കും ലോവര്‍ ബെര്‍ത്ത് കിട്ടില്ല’; പുതിയ തീരുമാനവുമായി റെയില്‍വേ

ട്രെയിനിലെ ലോവർ‌ ബെർത്തുകള്‍ സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കുമായി മാറ്റി വയ്ക്കുമെന്ന് ഇന്ത്യൻ റെയില്‍വേ.മുതിർന്ന പൗരന്മാർക്ക് ഉയരത്തിലുള്ള ബെർത്തുകളിലുള്ള യാത്രകള്‍ മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനാലാണ് പുതിയ തീരുമാനം. ഓട്ടോമാറ്റിക് അലോക്കേഷനിലൂടെ ഈ തീരുമാനം നടപ്പിലാക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ഗർഭിണികള്‍, 45 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍, 60 വയസ്സിനു മുകളിലുള്ള പുരുഷന്മാർ എന്നിവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഓട്ടോമാറ്റിക് ആയി ലോവർ ബെർത്ത് ലഭിക്കുന്ന വിധത്തിലായിരിക്കും പുതിയ അലോട്മെന്‍റ്. അതിനൊപ്പം ഓരോ കോച്ചിലും നിശ്ചിത എണ്ണം ലോവർ ബെർത്തുകള്‍ പ്രായമായവർക്കു വേണ്ടി മാറ്റി വയ്ക്കും. ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണം അനുസരിച്ചായിരിക്കും ഇതു തീരുമാനിക്കുക.

സ്ലീപ്പർ ക്ലാസില്‍ 7 ലോവർ ബെർത്തുകളും തേർ‌ഡ് എസിയില്‍ 5 എണ്ണവും സെക്കൻഡ് എസിയില്‍ 4 ബെർത്തുകളും ഇത്തരത്തില്‍ സ്ത്രീകള്‍, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്കായി മാറ്റിവയ്ക്കും. രാജധാനി ശതാബ്ദി ട്രെയിനുകളിലും എല്ലാ എക്സ്പ്രസ്, മെയില്‍ സർവീസുകളിലും ഈ സൗകര്യം ഉറപ്പാക്കും.

You may also like

error: Content is protected !!
Join Our WhatsApp Group