മൈസൂരു : സാമ്പത്തിക ബാധ്യതയാകുമെന്ന കണക്കുകൂട്ടലിൽ ഗ്രേറ്റർ മൈസൂരു പദ്ധതി സർക്കാർ ഉപേക്ഷിച്ചു. നഗരത്തിലെ സിറ്റി മുനിസിപ്പൽ കൗൺസിലുകളെയും ടൗൺ പഞ്ചായത്തുകളെയും മൈസൂരുസിറ്റി കോർപ്പറേഷനുമായി (എംസിസി) ലയിപ്പിച്ച് ‘ഗ്രേറ്റർ മൈസൂരു സിറ്റി കോർപ്പറേഷൻ’ (ബൃഹത് മൈസൂരു മഹാനഗര പാലികെ) രൂപവത്കരിക്കാനായിരുന്നു പദ്ധതി.എന്നാൽ, ഈ നിർദേശം സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചതായി അറിയിച്ചു. സംസ്ഥാന ധനകാര്യവകുപ്പ് സാമ്പത്തിക പരിമിതികൾ ചൂണ്ടിക്കാട്ടിയതാണ് പദ്ധതിഉപേക്ഷിക്കാൻ കാരണം.
ഗ്രേറ്റർ മൈസൂരു രൂപവത്കരിക്കുക എന്ന ആശയം ആദ്യമായി ഉയർന്നുവന്നത് 2008-ലാണ്. പൊതുജനങ്ങളുടെ ആവശ്യവും രാഷ്ട്രീയപിന്തുണയും വർധിച്ചുവരുന്ന സാഹചര്യത്തിൽ പദ്ധതി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മൈസൂരുവിന്റെ ദ്രുതഗതിയിലുള്ള വളർച്ചയും ഔട്ടർ റിങ് റോഡിന് അപ്പുറത്തുള്ള റസിഡൻഷ്യൽ ഏരിയകളുടെ വികാസവും ലക്ഷ്യംകണ്ടായിരുന്നു പദ്ധതിക്ക് രൂപംനൽകിയത്.ഇതേതുടർന്ന്, മൈസൂരു ജില്ലാഭരണകൂടം ഒരു സാധ്യതാപഠനം നടത്തി വിശദമായ റിപ്പോർട്ട് സംസ്ഥാനസർക്കാരിന് സമർപ്പിച്ചിരുന്നു.
മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ (ഡിസി) ജി. ലക്ഷ്മികാന്ത് റെഡ്ഡിയാണ് സർക്കാരിന് പദ്ധതി സമർപ്പിച്ചത്. ചുറ്റുമുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾകൂടി ഉൾപ്പെടുത്തിയാൽ മൈസൂരുവിന്റെ ജനസംഖ്യ 13.30 ലക്ഷത്തിൽനിന്ന് 16.80 ലക്ഷമായി ഉയരുമായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.നിലവിൽ നഗരപരിധിക്ക് പുറത്തുള്ള ചാമുണ്ഡേശ്വരി മണ്ഡലത്തിലെ പുതുതായി വികസിപ്പിച്ച ലേഔട്ടുകളും നിർദിഷ്ട ഗ്രേറ്റർ മൈസൂരു സിറ്റി കോർപ്പറേഷന്റെ അധികാരപരിധിയിൽ കൊണ്ടുവരുമായിരുന്നു. ഇതോടെ വികസനത്തിന് കൂടുതൽ ഫണ്ടും അനുവദിക്കപ്പെടും.
ചാമുണ്ഡേശ്വരി നിയോജകമണ്ഡലത്തിൽമാത്രം മുഡ വികസിപ്പിച്ചതും അംഗീകരിച്ചതുമായ ഏകദേശം 900 ലേഔട്ടുകൾ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ, ഈ പ്രദേശങ്ങൾ പരിപാലിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്വം ടൗൺ പഞ്ചായത്തുകൾക്കാണ്. എന്നാൽ, നിലവിൽ ഇവിടെ പ്രധാന വികസനപ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ സാമ്പത്തികവരുമാനമില്ല. ഗ്രേറ്റർ മൈസൂരുപദ്ധതി യാഥാർഥ്യമായാൽ ഇവിടെയുള്ള വികസനത്തിനടക്കം കൂടുതൽ ഫണ്ടും ലഭിക്കുമായിരുന്നു.
കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയുടെ അനന്തരവള്‍ അലമാരക്കുള്ളില്‍ മരിച്ച നിലയില്‍
കൊല്‍ക്കത്തയെ ഞെട്ടിച്ച യുവ ഡോക്ടറുടെ ബലാത്സംഗത്തിലെ പ്രധാന പ്രതിയുടെ അനന്തരവള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചൊവ്വാഴ്ചയാണ് ബൊവാനിപൊരേയിലെ വീട്ടിനുള്ളില കബോർഡിനുള്ളില്‍ തൂങ്ങി നില്ക്കുന്ന നിലയിലാണ് 11കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആർജി കർ മെഡിക്കല്‍ കോളേജില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെ അനന്തരവളായ സുരഞ്ജന സിംഗിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ രണ്ടാനമ്മയേയും അച്ഛനേയും കയ്യേറ്റം ചെയ്തിരുന്നു. സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗും രണ്ടാനമ്മ പൂജയും ചേർന്ന് കുട്ടിയെ കയ്യേറ്റം ചെയ്തിരുന്നതായാണ് അയല്‍വാസികള്‍ ആരോപിക്കുന്നത്. നാട്ടുകാർ പൂജയെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ട് പോയാണ് മർദ്ദിച്ചത്. ഭോലാ സിംഗിനെ ചെരിപ്പുകൊണ്ട് മർദ്ദിച്ചതായും ദൃക്സാക്ഷികള്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നുണ്ട്.