Home Featured പള്‍സും, രക്തസമ്മര്‍ദവും നോര്‍മലാകുന്നു; സൗരവ് ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍.

പള്‍സും, രക്തസമ്മര്‍ദവും നോര്‍മലാകുന്നു; സൗരവ് ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍.

by admin

കൊല്‍ക്കത്ത: സൗരവ് ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ ​ഗാം​ഗുലിയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സിബിഎസ്‌ഇ 10, 12 ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ പ്രഖ്യാപിച്ചു; മെയ്‌ 4 മുതല്‍ ജൂണ്‍ 10 വരെ പരീക്ഷ; പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ മുതല്‍.

സൗരവ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന്റെ പള്‍സും, രക്തസമ്മര്‍ദവും തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍.

വീട്ടിലെ ജിമ്മില്‍ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടയിലാണ് സൗരവ് ഗാംഗുലിക്ക് നെഞ്ചില്‍ അസ്വസ്ഥത തോന്നുന്നതും ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും. ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചിരുന്നു.

ബേക്കറിയിലെ ഹലാൽ ബോർഡ് മാറ്റണമെന്ന് അന്ത്യശാസനവും ഭീഷണിയും മുഴക്കി; ഒടുവിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകർ അറസ്റ്റിൽ.

ഗാംഗുലി പെട്ടന്നു തന്നെ ആരോഗ്യം വീണ്ടെടുക്കട്ടേയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ഗാംഗുലി പങ്കെടുത്തിരുന്നു.

ആര്‍ത്തവ കാലത്തെ വേദനയ്ക്ക് പരിഹാരം; സ്ത്രീകള്‍ക്കായി കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്നുകള്‍ എത്തുന്നു!

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group