Home Featured ഇരുചക്ര വാഹനങ്ങൾമോഷ്ടിച്ചു വിൽക്കുന്ന സംഘം അറസ്റ്റിൽ

ഇരുചക്ര വാഹനങ്ങൾമോഷ്ടിച്ചു വിൽക്കുന്ന സംഘം അറസ്റ്റിൽ

by admin

മൈസൂരു : മാണ്ഡ്യയിൽ ഇരുചക്ര വാഹനങ്ങൾമോഷ്ടിച്ചു വിൽക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. മാണ്ഡ്യയിലെ മഹാദേവപുര പോലീസ് സ്റ്റേഷനു കീഴിലാണ് സംഭവം.പദരായണപുരത്തിൽ മുഹമ്മദ് ജെയിൻ (24), ഗുട്ടഹള്ളി വൈറ്റ്ഫീൽഡിൽ വരുൺ കുമാർ (24) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വിവിധ സ്ഥലങ്ങളിൽനിന്നായി മോഷ്ടിച്ച 35 ലക്ഷം രൂപ വിലവരുന്ന 25-ഓളം ഇരുചക്രവാഹനങ്ങൾ പോലീസ് കണ്ടെടുത്തു. മഹാദേവപുരയ്ക്കടുത്തുള്ള ഉദയ് നഗർ സ്വദേശിയുടെ വീടിനു മുന്നിൽനിന്ന് കഴിഞ്ഞാഴ്ച ബൈക്ക് മോഷ്‌ടിച്ച സംഭവത്തിലാണ് പ്രതികൾ അറസ്റ്റിലാകുന്നത്.ഈ ബൈക്ക് ഇവർ ഹാവേരി ജില്ലയിലെ ഖാർഗിഗെ ഗ്രാമത്തിലെ മഞ്ജുനാഥ് എന്നയാൾക്ക് വിറ്റതായും കണ്ടെത്തി. തുടർന്ന് മഞ്ജുനാഥിനെയും പോലീസ് അറസ്റ്റ് ചെയ്തു.

പനീര്‍കറി ചോദിച്ചിട്ട് നല്‍കിയില്ല; യുപിയില്‍ കല്യാണപ്പന്തലിലേക്ക് ട്രാവലര്‍ ഓടിച്ചുകയറ്റി

ഭക്ഷണം കഴിക്കുന്നതിനിടെ പനീർ കറി നല്‍കാത്തതില്‍ പ്രകോപിതനായി കല്യാണപ്പന്തലിലേക്ക് ബസ് ഓടിച്ചുകയറ്റി യുവാവ്.ഉത്തർ പ്രദേശിലെ ചൻഡൗലി ജില്ലയിലാണ് പനീർ നല്‍കാത്തതിന്റെ പേരിലുള്ള അക്രമം.ധർമേന്ദ്ര യാദവ് എന്നയാളാണ് ആക്രമണം നടത്തിയത്. രാജ്‌നാഥ് യാദവ് എന്നയാളുടെ മകളുടെ കല്യാണദിവസമാണ് സംഭവം.

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ധർമേന്ദ്ര യാദവ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പനീർ ആവശ്യപ്പെടുകയായിരുന്നു. പനീർ ഇല്ലെന്ന് പറഞ്ഞതോടെ അസ്വസ്ഥനായ ധർമേന്ദ്ര തൻറെ ടെമ്ബോ ട്രാവലർ കല്യാണപ്പന്തലിലേക്ക് ഓടിച്ചുകയറ്റുകയുമായിരുന്നു.സംഭവത്തില്‍ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഇയാള്‍ക്കെതിരെ പരാതി നല്‍കാതെ വിവാഹം നടക്കില്ല എന്ന് വരന്റെ കുടുംബവും നിലപാടെടുത്തു. ഒടുവില്‍ വധുവിന്റെ കുടുംബം പരാതി നല്‍കിയശേഷമാണ് വിവാഹം നടന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group