110 ഗ്രാം എം.ഡി.എം.എയുമായി മാഹിപള്ളൂർ സ്വദേശി ഉള്‍പ്പെടെ എട്ടംഗ മലയാളി സംഘം ബാംഗ്ലൂരില്‍ പിടിയില്‍. ബാംഗ്ലൂരിലെ ഒരു ലോഡ്ജില്‍ പരിശോധന നടത്തിയപ്പോഴാണ് സംഘം പൊലീസ് വലയിലായത്.ബാംഗ്ലൂരില്‍ നിന്നും വാങ്ങിക്കുന്ന രാസലഹരിമരുന്ന് ബാംഗ്ലൂരിലെയും കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, മാഹി പ്രദേശങ്ങളിലെയും കോളജ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചതായിരുന്നു. ഇവരില്‍ നിന്ന് രണ്ട് കാറുകള്‍, 8 മൊബൈല്‍ ഫോണുകള്‍ എന്നിവ ഉള്‍പ്പെടെ 27 ലക്ഷത്തിൻ്റെ വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.
എട്ടു പേരില്‍ ഒരാള്‍ പള്ളൂർ സ്വദേശിയായ മുഹമ്മദ് ഷാക്കീർ ആണ്. മറ്റുള്ളവർ നാദാപുരം ഭാഗത്തുള്ളവരാണ്. ദക്ഷിണേന്ത്യയിലെ വൻ ലഹരിമരുന്ന് ശൃംഖലയിലെ കണ്ണികളാണ് ഇവർ. തുടരന്വേഷണത്തിനു തടസ്സമാകാതിരിക്കാൻ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പള്ളൂർ സ്വദേശിയായ യുവാവ് പള്ളൂർ പോലീസ് സ്റ്റേഷന് സമീപം ഹാർഡ് വേർ കട നടത്തുന്നയാളാണ്. ഇയാള്‍ മുമ്ബ് ഒരു എസ്.ഐയേയും ഒരു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനേയും കൈയ്യേറ്റം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളില്‍ പ്രതിയായിരുന്നു.
ഷെെൻ ഷൂട്ടിംഗിനിടെ മോശമായി പെരുമാറി, വായില്‍ നിന്ന് വെളുത്ത പൊടി വീണു’; വെളിപ്പെടുത്തലുമായി നടി അപര്‍ണ
നടൻ ഷെെൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസിന്റെ ആരോപണം ശരിവച്ച് നടി അപർണ ജോണ്‍സ്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റില്‍ ഷെെൻ മോശമായി പെരുമാറിയെന്നും ഷൂട്ടിംഗിനിടയില്‍ ലെെംഗികചുവയോടെ സംസാരിക്കുമായിരുന്നുവെന്നും അപർണ ജോണ്‍സ് വ്യക്തമാക്കി.ഷെെൻ സംസാരിക്കുമ്ബോള്‍ വെളുത്ത പൊടി വായില്‍ നിന്ന് വീഴുന്നുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.’വിൻസി അലോഷ്യസ് പങ്കുവച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. ഞാനും കൂടെ ഇരിക്കുമ്ബോഴാണ് വെള്ളപ്പൊടി ഷെെൻ തുപ്പിയത്.
അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങള്‍ അമ്മ സംഘടനയ്ക്കും കെെമാറിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ജീവിക്കുന്നതിനാല്‍ നിയമനടപടികള്‍ ഉണ്ടായാല്‍ ഭാഗമാകുന്നതില്‍ നിലവില്‍ പരിമിതികളുണ്ട്’,- അപർണ വ്യക്തമാക്കി.അതേസമയം, ഷൈൻ ടോം ചാക്കോയെ സിനിമയില്‍ നിന്നും താല്‍ക്കാലികമായി മാറ്റിനിർത്തുമെന്ന് കഴിഞ്ഞ ദിവസം ഫെഫ്ക അറിയിച്ചിരുന്നു. കൊച്ചിയില്‍ വിളിച്ച വാർത്താസമ്മേളനത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഒരവസരം കൂടി വേണം എന്ന് ഷൈൻ ടോം തങ്ങളോട് അഭ്യർത്ഥിച്ചു. എന്നിരുന്നാലും കർക്കശ നിലപാടെടുക്കും. നിലവില്‍ ഐസി റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.”സൂത്രവാക്യം’ സിനിമയുമായി ബന്ധപ്പെട്ട പരാതിയില്‍ വിൻസി ഫെഫ്കയെ ബന്ധപ്പെട്ടിരുന്നു. നടന്റെ പേരും സിനിമയുടെ പേരും പുറത്ത് പറയരുത് എന്ന് വിൻസി ആവശ്യപ്പെട്ടിരുന്നു. വിൻസിയോട് നിയമാനുസൃതം ഐസിസിയില്‍ പരാതിപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ഫെഫ്ക മുന്നോട്ട് പോകുമ്ബോള്‍ അമ്മയുടെ അംഗങ്ങള്‍ അത്തരത്തില്‍ പെരുമാറിയാല്‍ അത് അംഗീകരിക്കാൻ സാധിക്കില്ല.