ബെംഗളൂരു: കേരള ആർടിസി സ്വിഫ്റ്റിന്റെ തിരുവനന്തപുരം (പാലക്കാട്, എറണാകുളം വഴി) ഗജരാജ എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ഇന്ന് മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ. കഴിഞ്ഞ ദിവസം കൃഷ്ണഗിരിക്ക് സമീപം കല്ലേറിൽ ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസിന്റെ ചില്ലുകൾ തകർന്നിരുന്നു. ഈ ബസിന്റെ സർവീസ് റദ്ദാക്കിയതോടെയാണ് സ്ലീപ്പർ സർവീസ് ഒന്നിടവിട്ട ദിവസങ്ങളിലാക്കിക്കിയത്.
പകരം എസി സെമി സ്ലീപ്പർ സർവീസ് ഏർപ്പെടുത്തുമെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു. വൈകിട്ട് 5നു ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സ്ലീപ്പർ ബസ് സേലം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം വഴി രാവിലെ 7.55നാണ് തിരുവനന്തപുരത്തെത്തുന്നത്. ബെംഗളൂരുവിൽ നിന്ന് തിരുനെൽ വേലി, നാഗർകോവിൽ വഴിയുള്ള തിരുവനന്തപുരം എസി സ്ലിപ്പർ ബസ് പതിവ് പോലെ സർവീസ് നടത്തും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സ്വിഫ്റ്റിന്റെ 8 വോൾവോ സ്ലീപ്പർ ബസുകൾ ബെംഗ ഒരു റൂട്ടിൽ സർവീസ് ആരംഭിച്ചത്.
4 ബസുകൾ തിരുവനന്തപുരംത്തേക്കും 4 എണ്ണം എറണാകുളംത്തേക്കുമാണ്. ഇതിൽ ഒരെണ്ണം അപകടത്തിൽപ്പെടുകയോടെ സാങ്കേതിക തകരാർ വരുകയോ ചെയ്താൽ പകരം ഓടിക്കാൻ സ്ലീപ്പർ ബസ് കേരള ആർടിസിയുടെ കൈവശമില്ല.നിലവിൽ തിരുവനന്തപുരത്തേക്കുള്ള 2 എസി മൾട്ടി ആക്സിൽ സർവീസുകൾ അറ്റ കുറ്റപ്പണികൾക്കായി മാറ്റിയതോടെ ആഴ്ചകളായി ഓടുന്നില്ല. തിരുവനന്തപുരം ബൈപാസ് റൈഡറിന്റെ റിസർവേഷൻ മാർ ച്ച് 15വരെയും കോട്ടയം വഴിയുള്ള ബസിന്റേത് ഈ മാസം 16 വരെയും റദ്ദാക്കിയിട്ടുണ്ട്.
കേരളത്തിനു വന്ദേഭാരത് ട്രെയ്ന്‍ അനുവദിച്ചേക്കും
ന്യൂഡല്‍ഹി: കേരളത്തിന് പുതിയ ട്രെയിനും ലൈനും അനുവദിച്ചേക്കും. സില്‍വര്‍ ലൈനിന് പകരം സബര്‍ബന്‍ മാതൃകയില്‍ പുതിയ ലൈനുകള്‍ പരിഗണിച്ചേക്കും.കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് നാല് മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. മണിക്കൂറില്‍ 180 കിലോ മീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയുന്ന പുതിയ പദ്ധതികളാണ് കേന്ദ്രം പരിഗണിക്കുന്നത്.കേരളത്തിനും വന്ദേഭാരത് ട്രെയ്ന്‍ കേന്ദ്രം പ്രഖ്യാപിച്ചേക്കും.
വന്ദേ ഭാരത് ട്രെയിന്‍ കേരളത്തില്‍ പ്രായോഗികമാകുമെന്ന് ചില കേന്ദ്ര മന്ത്രിമാരും നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ നിബന്ധനകള്‍ പാലിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞു.
അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.എന്നാല്‍ കേരളത്തിന്റെ ഭൂപ്രകൃതിക്കും ജനങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കും എതിരാണ് പദ്ധതിയെന്നാണ് യുഡിഎഫ് നിലപാട്.അതുകൊണ്ടു പദ്ധതി അംഗീകരിക്കരുതെന്ന് കേരള എംപിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാനാണ് സാധ്യത.