Home Uncategorized ബംഗളൂരു: നൈജീരിയൻ യുവതിയുടെ മരണം: സുഹൃത്ത് അറസ്റ്റില്‍

ബംഗളൂരു: നൈജീരിയൻ യുവതിയുടെ മരണം: സുഹൃത്ത് അറസ്റ്റില്‍

by admin

ചിക്കജാലയില്‍ നൈജീരിയൻ സ്വദേശിനി ലൊവേതിനെ (33) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ ഘാന സ്വദേശി അറസ്റ്റില്‍.ബി.ടി.എം ലേഔട്ടില്‍ താമസിക്കുന്ന സാമണ്‍സ് ബപുങ ആണ് പിടിയിലായത്. ഇലക്‌ട്രോണിക് സിറ്റിയിലായിരുന്നു യുവതി താമസിച്ചിരുന്നത്.അഞ്ചു വർഷംമുമ്ബ് നഗരത്തിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ലഭിച്ചെത്തിയ സാമണ്‍സ് ബപുങ യുവതിയുമായി പരിചയത്തിലായി. പിന്നീട് പല തവണയായി യുവതിക്ക് പണം കടം നല്‍കിയിരുന്നു.

പണം തിരിച്ചു കിട്ടാതായപ്പോള്‍ സാമണ്‍സ് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഏപ്രില്‍ 30ന് യുവതിയെ കാറില്‍ കൊണ്ടുപോയ യുവാവ് ജാക്കി ലിവർ ഉപയോഗിച്ച്‌ തലക്കടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ചിക്കജാലയിലെ വിജനമായ പ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ചിക്കജാലയില്‍ വിദേശവനിതയുടെ മൃതദേഹം കണ്ടെത്തിയതിനെതുടർന്ന് ചിക്കജാല പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചത്.

കണ്ണൂര്‍ കൊയിലി ആശുപത്രി ഉടമയുടെ മകന്റെ കൊലപാതകം: അഞ്ചു പേര്‍ അറസ്റ്റില്‍

കണ്ണൂർ സ്വദേശിയായ കാപ്പിത്തോട്ടം ഉടമ കുടകില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കണ്ണൂർ കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകൻ പ്രദീപ് (60) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ഷോർട്ട് ഫിലിം സംവിധായകനും നടനുമായ എൻ.എസ്. അനില്‍ (25), പൊന്നമ്ബേട്ട് താലൂക്കിലെ നല്ലുരു ഗ്രാമത്തില്‍ നിന്നുള്ള ടി.എസ്.ഹരീഷ് (29), അബ്ബുരുക്കട്ടെ ഗ്രാമത്തില്‍ നിന്നുള്ള സി.ദീപക് (21), നെരുഗലലെ ഗ്രാമത്തില്‍ നിന്നുള്ള സ്റ്റെഫൻ ഡിസൂസ (26), സോമവാർപേട്ട് താലൂക്കിലെ ഹിതലമക്കി ഗ്രാമത്തില്‍ നിന്നുള്ള എച്ച്‌.എം.കാർത്തിക് (27) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 23 ന് കൊങ്കണ ഗ്രാമത്തിലെ വീട്ടിലാണ് പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദീപ് ഷെട്ടിഗേരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള തന്റെ തോട്ടത്തില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. വീട്ടില്‍ നൈലോണ്‍ കയർ ഉപയോഗിച്ച്‌ കഴുത്തു ഞെരിച്ച്‌ കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. നാടിനെ നടുക്കിയ കൊലപാതകം 12 അംഗ പൊലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ തീവ്രമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് രാമരാജൻ പറഞ്ഞു. അറസ്റ്റിലായ അഞ്ച് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടതായി അദ്ദേഹം അറിയിച്ചു.

കൊലപാതകം സംബന്ധിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങിനെ: വിവാഹാലോചന പരാജയപ്പെട്ടതിനെത്തുടർന്ന് മുഖ്യപ്രതിയായ അനില്‍ സമ്മർദ്ദത്തിലായിരുന്നു. വിവാഹ ചർച്ചകള്‍ക്കിടയില്‍ തൊഴിലോ സ്വത്തുക്കളോ ഇല്ലാത്തതിനാല്‍ പ്രതിശ്രുത വധുവിന്റെ കുടുംബം പിറകോട്ടടിച്ചേക്കുമെന്ന അവസ്ഥയുണ്ടായി. വേഗത്തില്‍ സമ്ബത്ത് സമ്ബാദിക്കാനുള്ള ശ്രമത്തിലായിരുന്നു അനില്‍.അനില്‍ മുമ്ബ് തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. ബംഗളൂരു, ഹാസൻ, പൊന്നംപേട്ട് എന്നിവിടങ്ങളില്‍ നിരവധി പേരെ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ സഹായിക്കാമെന്ന് അവകാശപ്പെട്ട് മുമ്ബ് കബളിപ്പിച്ചിട്ടുണ്ട്.

തിത്തിമതി, കൊണനകട്ടെ, സമീപ ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് ശ്രമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. എസ്റ്റേറ്റ് വാങ്ങാൻ താല്‍പ്പര്യമുള്ള വിദേശികളെ പ്രതിനിധാനം ചെയ്യുന്നതായി നടിച്ച്‌ അനില്‍, പ്രദീപ് കൊയിലിയെ സമീപിച്ചു. വിശ്വാസം നേടുന്നതിനായി ഒരു ലക്ഷം രൂപ മുൻകൂർ നല്‍കുകയും ചെയ്തിരുന്നു.പ്രദീപിന്റെ മൃതദേഹം കുഴിച്ചിട്ട കൊലപാതകി സംഘം നിരീക്ഷണ കാമറകള്‍ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ പ്രദീപിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ചതായി പറയപ്പെടുന്ന 13 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. രണ്ട് മോട്ടോർ സൈക്കിളുകള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍, എസ്റ്റേറ്റ് സ്വത്തുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയും അവർ പിടിച്ചെടുത്തു.അവിവാഹിതനായ പ്രദീപിന് കർണ്ണാടകയില്‍ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ടായിരുന്നു. വര്‍ഷങ്ങളായി കൃഷിയുമായി ബന്ധപ്പെട്ട് വീരാജ്‌പേട്ട കേന്ദ്രീകരിച്ചാണ് കഴിയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group