കർണാടകയില്‍ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ നാല് സ്ത്രീകള്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു.ഹുബ്ബള്ളിയുടെ പ്രാന്തപ്രദേശത്തുള്ള നൂല്‍വി ക്രോസിന് സമീപമായിരുന്നു അപകടം.വരൂരില്‍ നിന്ന് ഹുബ്ബള്ളിയിലേക്ക് വരികയായിരുന്ന ക്വിഡ് കാറില്‍ ഹുബ്ബള്ളിയിലെ ലിംഗരാജ്നഗറില്‍ നിന്നുള്ള ശങ്കുതല ഹിരേമത്തിന്റെ കുടുംബത്തിലെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.
സ്വകാര്യ ഹൈസ്കൂളില്‍ നിന്ന് വിരമിച്ച അധ്യാപകനായ സുജാത ഹിരേമത്ത് (61), ശങ്കുതല ഹിരേമത്ത് (75), സമ്ബത്ത് കുമാരി ഹിരേമത്ത് (60), ഗായത്രി ഹിരേമത്ത് (65) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ വീരബസയ്യ (69) ആശുപത്രിയില്‍ ചികിത്സയിലാണ്.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഹുബ്ബള്ളി റൂറല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓട്ടോയില്‍ കയറാതെ റാപ്പിഡോ ബൈക്ക് ടാക്‌സി സേവനം ഉപയോഗിച്ചതില്‍ വിരോധം; യുവാവിനെ നടുറോഡില്‍ മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍
റൈഡ്-ഹെയ്‌ലിംഗ് ആപ്പ് വഴി റാപ്പിഡോ ബൈക്ക് ടാക്‌സി സേവനം ഉപയോഗിച്ചുവെന്ന കാരണത്താല്‍, യുവാവിനെ ഓട്ടോഡ്രൈവർമാർ ആക്രമിച്ചു.ബെംഗളൂരു നഗരത്തിലായിരുന്നു സംഭവം. യുവാവ് റെഡ്ഡിറ്റ് പോസ്റ്റിലൂടെ അസ്വസ്ഥമായ അനുഭവം പങ്കുവച്ചു. നഗരത്തില്‍ സഞ്ചരിക്കാൻ ശ്രമിക്കുന്ന സാധാരണ പൗരന്മാർ നേരിടുന്ന ഭീഷണിയാണ് ഇതെല്ലാമെന്ന് യുവാവ് പോസ്റ്റിലൂടെ പറഞ്ഞു. നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുമായി ഇടപഴകുന്നത് നിരാശാജനകം മാത്രമല്ല, തികച്ചും അപകടകരവുമാണെന്ന് യുവാവ് കുറിച്ചു. സൗത്ത് ബംഗളൂരുവിലെ മെട്രോ സ്റ്റേഷനില്‍ നിന്ന് റാപ്പിഡോ ബുക്ക് ചെയ്യാൻ ശ്രമിച്ചയാളാണ് അക്രമത്തിന് ഇരയായത്.
യുവാവ് റഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ പ്രകാരം, റാപ്പിഡോ ബുക്ക് ചെയ്യുന്നതിനിടയില്‍ അടുത്തുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവർ കൊണ്ടുപോകാമെന്ന് പറഞ്ഞു. അതിനെ നിരസിക്കുകയും റാപ്പിഡോ ഡ്രൈവർ എത്തിയ ഉടനെ ബൈക്കില്‍ കയറുകയും ചെയ്തു. ഇതോടെ അടുത്ത് നിന്നിരുന്ന മറ്റ് ഓട്ടോ ഡ്രൈവർമാർ കൂടെ ചേരുകയും യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാൻ നിന്നെ കാണും, നീ അവന്റെ കൂടെ പോകുമോ? തുടങ്ങിയ വാക്കുകള്‍ നിന്ന് പിന്നീട് വധഭീഷണിയിലേക്കും അതിക്രമത്തിലേക്കും മാറുകയായിരുന്നു. ഓട്ടോ ഡ്രൈവർ സ്കൂട്ടറില്‍ പിന്തുടർന്ന്, യുവാവിന്റെ വഴി തടഞ്ഞു. തുടർന്ന് മറ്റ് ഓട്ടോ ഡ്രൈവർമാരും സ്കൂട്ടറില്‍ എത്തിയ രണ്ട് യുവാക്കളും ചേർന്ന് റാപ്പിഡോ ബൈക്ക് ചുറ്റി വളഞ്ഞു. നിന്റെ കൈ ഞങ്ങള്‍ വെട്ടും എന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന് പെട്ടെന്ന് തന്നെ 112 എന്ന അടിയന്തര ഹെല്‍പ്പ് ലൈൻ നമ്ബറില്‍ യുവാവ് ബന്ധപ്പെട്ടു. എന്നാല്‍ പോലീസിന്റെ പ്രതികരണം ഒട്ടും ആശ്വാസകരമല്ലായിരുന്നു. ജനക്കൂട്ടത്തിന്റെ ആക്രമണാത്മക പെരുമാറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, പോലീസ് യുവാവിനെതിരെ തിരിഞ്ഞു. ഒരു ഓഫീസർ കന്നഡയില്‍ ‘അവനെ അടിച്ച് വിട്ടയയ്ക്കൂ’ എന്നു പറഞ്ഞതായി അദ്ദേഹം പോസ്റ്റില്‍ ആരോപിക്കുന്നു. പൊലീസ് ഇടപെടല്‍ ഉണ്ടായെങ്കിലും, യാത്രക്കാരന് കാര്യമായ സുരക്ഷാ ഉറപ്പ് ലഭിച്ചില്ല. അടുത്തിടെ ആർ.ആർ നഗറില്‍ ഓട്ടോ ഡ്രൈവർമാർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് നാല് പേർ അറസ്റ്റിലായ സാഹചര്യത്തിലാണ് ഈ സംഭവമെന്നും അധികൃതർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.