Home തിരഞ്ഞെടുത്ത വാർത്തകൾ മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 കുട്ടികള്‍ മരിച്ചു; 2 പേര്‍ ആശുപത്രിയില്‍

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 കുട്ടികള്‍ മരിച്ചു; 2 പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ. മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 കുട്ടികള്‍ മരിച്ചു. 2 പേര്‍ ആശുപത്രിയില്‍.പുനലൂര്‍ നെല്ലിപ്പള്ളിയില്‍ സര്‍വീസ് സ്റ്റേഷന് സമീപം മണ്‍തിട്ട ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയ്ക്ക് സമീപമുള്ള പെട്രോള്‍ പമ്പില്‍ അടുത്തുള്ള സര്‍വീസ് സ്റ്റേഷനിലാണ് സംഭവം. പുനലൂര്‍ പിറവന്തൂല്‍ വന്‍മള സ്വദേശി ഷിജു ആണ് മരിച്ചത്. ഇദ്ദേഹം സര്‍വീസ് സ്റ്റേഷന്‍ തൊഴിലാളിയാണ്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസിന് മുകളിലേക്കാണ് സര്‍വീസ് സ്റ്റേഷന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണത്.കനത്തമഴയും കാറ്റുമുണ്ടായപ്പോള്‍ സര്‍വീസ് സ്റ്റേഷനു സമീപം നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ കാബിനില്‍ കയറി ഇരിക്കുകയായിരുന്നു ഷിജു. പിന്നാലെ മണ്‍തിട്ട ഇടിഞ്ഞ് ലോറിക്കും സര്‍വീസ് സ്റ്റേഷനും മുകളിലേക്ക് വീഴുകയായിരുന്നു. പുനലൂര്‍ അഗ്‌നിരക്ഷാസേന ഒന്നരമണിക്കൂറിലേറെ ശ്രമിച്ചാണ് മണ്ണുനീക്കി ഷിജുവിനെ കണ്ടെത്തിയത്. ലോറിയുടെ കാബിന്‍ വെട്ടിപ്പൊളിച്ചാണ് ഷിജുവിനെ പുറത്തെടുത്തത്. മണ്ണിടിച്ചിലില്‍ സര്‍വീസ് സ്റ്റേഷനും പൂര്‍ണമായി തകര്‍ന്നു.

You may also like

error: Content is protected !!
Join Our WhatsApp Group