Home Featured ചന്ദ്ര ലേഔട്ടില്‍ ഡോക്ടറുടെ വീടിന് തീയിട്ടു; നാലുപേര്‍ അറസ്റ്റില്‍

ചന്ദ്ര ലേഔട്ടില്‍ ഡോക്ടറുടെ വീടിന് തീയിട്ടു; നാലുപേര്‍ അറസ്റ്റില്‍

by admin

ബംഗളൂരു: നഗരത്തിലെ ചന്ദ്ര ലേഔട്ടില്‍ ഡോക്ടറുടെ വീടിന് തീയിട്ട സംഭവത്തില്‍ നാലു പ്രതികള്‍ അറസ്റ്റില്‍. കഴിഞ്ഞ മാർച്ച്‌ 10ന് ചന്ദ്രലേഔട്ടിലെ ഡോ.ഗംഗാധരയുടെ വീട് കത്തിച്ച കേസില്‍ പ്രജ്വല്‍, രാകേഷ്, സച്ചിൻ, ജീവൻ ചന്ദ്ര എന്നിവരാണ് പിടിയിലായത്. ബി.ജെ.പി എം.എല്‍.എ സതീഷ് റെഡ്ഡിയുടെ സഹായിയായ രവി എന്നയാളാണ് പ്രതികള്‍ക്ക് അര ലക്ഷം രൂപക്ക് ക്വട്ടേഷൻ നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന.രവി ഒളിവിലാണ്. പ്രതികള്‍ 40 ലിറ്ററോളം പെട്രോളുമായി രണ്ടു ബൈക്കുകളിലായെത്തിയാണ് ആക്രമണം നടത്തിയത്. വീടിനുമേല്‍ പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ചന്ദ്ര ലേഔട്ട് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.

2023 ടൈറ്റന്‍ ജലപേടക ദുരന്തം; ജലപേടകത്തില്‍നിന്നുള്ള അവസാനശബ്ദം വിന്‍ഡി റഷ് കേട്ടിരുന്നു; ദൃശ്യം പുറത്ത്

2023 -ലെ ടൈറ്റന്‍ ജലപേടക ദുരന്തവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ടൈറ്റന്‍ ജലപേടകം ഉപയോഗിച്ച്‌ ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്ര സംഘടിപ്പിച്ചിരുന്ന ഓഷ്യന്‍ ഗേറ്റ് എക്സ്പെഡീഷന്‍സ് കമ്ബനി സിഇഒ സ്റ്റോക്ടണ്‍ റഷിന്റെ ഭാര്യ വെന്‍ഡി റഷ് ഭര്‍ത്താവും മറ്റ് നാലുപേരും സഞ്ചരിച്ച ടൈറ്റന്‍ അന്തര്‍വാഹിനി ഞെരിഞ്ഞമര്‍ന്ന സമയത്ത് അതിന്റെ ശബ്ദം കേട്ടിരുന്നുവെന്നാണ് പുതിയ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

ജലപേടകം ഏകദേശം 90 മിനിറ്റ് മുങ്ങിത്താഴ്ന്നതിനുശേഷം പെട്ടെന്ന് നിശ്ശബ്ദമായപ്പോള്‍ ദൗത്യം നിരീക്ഷിക്കുകയായിരുന്നു അവര്‍. അപ്രതീക്ഷിതമായി ഉണ്ടായ ഉച്ചത്തിലുള്ള ഒരു ശബ്ദം അവര്‍ കേട്ടിരുന്നു. എന്താണ് ആ ശബ്ദം എന്ന് വെന്‍ഡി റഷ് ചോദിച്ചു. എന്നാല്‍ ടൈറ്റന്‍ പൊട്ടിത്തെറിക്കുകയും അതിലുണ്ടായിരുന്ന അഞ്ചുപേരും തല്‍ക്ഷണം മരിക്കുകയും ചെയ്ത അതേ നിമിഷമായിരുന്നു എന്ന് അവര്‍ അറിഞ്ഞിരുന്നില്ല.

യുഎസ് കോസ്റ്റ് ഗാര്‍ഡില്‍നിന്ന് ബിബിസിക്ക് ലഭിച്ച ദൃശ്യങ്ങളിലാണ് ടൈറ്റന്‍ പേടകത്തിന്റെ അവസാന നിമിഷം എപ്പോഴായിരുന്നുവെന്നും അത് എങ്ങനെ ആയിരുന്നുവെന്നുമുള്ള വിവരങ്ങള്‍ ഉള്ളത്.വെള്ളത്തിനടിയില്‍ ഏകദേശം 11,000 അടി താഴ്ചയില്‍ വെച്ചാണ് ടൈറ്റന് ഉള്‍വലിയല്‍ സംഭവിച്ചത്. ദുരന്തത്തില്‍ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് പര്യവേക്ഷകന്‍ ഹാമിഷ് ഹാര്‍ഡിംഗ്, ടൈറ്റാനിക് വിദഗ്ദ്ധന്‍ പോള്‍-ഹെന്റി നാര്‍ജിയോലെറ്റ്, പാകിസ്ഥാനി ശതകോടീശ്വരന്‍ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ 19 വയസ്സുള്ള മകന്‍ സുലേമാന്‍ എന്നിവരാണ് മരിച്ചത്

You may also like

error: Content is protected !!
Join Our WhatsApp Group