കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.1971 മുതൽ 91 വരെ തുടർച്ചയായി ആറുതവണ വടകര ലോക്‌സഭമണ്ഡലത്തിൽനിന്ന് വിജയിച്ചു.1971ൽ ലോക്സഭതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ മത്സരിച്ചു ജയിച്ച ഉണ്ണികൃഷ്ണൻ 1977, 1980, 1984, 1989, 1991 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലും വടകരയുടെ പ്രതിനിധിയായി . 1989-90 കാലഘട്ടത്തിൽ വി.പി. സിങ് മന്ത്രിസഭയിൽ അംഗമായ അദ്ദേഹം ടെലി കമ്യൂണിക്കേഷൻ, ഉപരിതല ഗതാഗതം, ഷിപ്പിങ് വകുപ്പിൻ്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു.
