Home Featured പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ കറിവെച്ചുകഴിച്ചു, യുവാവിന് ദാരുണാന്ത്യം

പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ കറിവെച്ചുകഴിച്ചു, യുവാവിന് ദാരുണാന്ത്യം

by admin

കൊച്ചി: പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ കഴിച്ച് വിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എറണാകുളം ജില്ലയിലാണ് സംഭവം. പനങ്ങാട് തച്ചോടിയില്‍ പരേതനായ അബ്ദു റഹ്‌മാന്റെ മകന്‍ ഷിയാസാണ് മരിച്ചത്.

നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. ഈ മാസം ആറിനാണ് സംഭവമുണ്ടായത്. വീടിനടുത്തുള്ള പറമ്പ് ശുചിയാക്കാന്‍ എത്തിയതായിരുന്നു ഷിയാസ്. അതിനിടെയാണ് പറമ്പില്‍ നിന്നും കൂണ്‍ ലഭിക്കുന്നത്.

വിഷക്കൂണ്‍ എന്ന് അറിയാതെ അദ്ദേഹം അത് ശേഖരിച്ച് വീട്ടിലെത്തിച്ച് കഴിക്കുകയായിരുന്നു. അതേസമയം, വീട്ടിലുണ്ടായിരുന്ന മറ്റുള്ള ആരും കൂണ്‍ കഴിച്ചില്ല. ഷിയാസിന് കൂണ്‍ കഴിച്ചതിന് പിന്നാലെ ഉച്ചയോടെ അസ്വസ്ഥത തുടങ്ങി.പിന്നാലെ രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഷിയാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായി. വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ മരിച്ചു.

മരണകാരണം കൂണില്‍ നിന്നുള്ള വിഷബാധയെന്ന് സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് പനങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ചിത്രകാരനായിരുന്നു ഷിയാസ് മാതാവ്: സീനത്ത്. ഭാര്യ: റസീന. മക്കള്‍: ഐമാന്‍, ദിയ.

You may also like

error: Content is protected !!
Join Our WhatsApp Group