Home Featured ബെംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ളയിങ് ടാക്സസി സർവീസിന് വഴിയൊരുങ്ങുന്നു

ബെംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ളയിങ് ടാക്സസി സർവീസിന് വഴിയൊരുങ്ങുന്നു

by admin

ബെംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്കിൽ സമയം നഷ്‌ടപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമായി ഫ്ളയിങ് ടാക്സി സർവീസിന് വഴിയൊരുങ്ങുന്നു.ബെംഗളൂരു ആസ്ഥാനമായുള്ള ഏരിയൽ ഫ്ളയിറ്റ് കമ്പനിയായ സർല ഏവിയേഷൻ ആണ് 2028-ഓടെ നഗരത്തിൽ ഫ്ളയിങ് ടാക്‌സി സർവീസ് ആരംഭിക്കാൻ സന്നദ്ധതയറിയിച്ചിട്ടുള്ളത്. അടുത്തിടെനടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ സരൽ ഏവിയേഷൻ ഇലക്ട്രിക് ഫ്ളയിങ് ടാക്സി അവതരിപ്പിച്ചിരുന്നു. 680 കിലോഗ്രാം ഭാരമുള്ള വാഹനം 20 മുതൽ 30 കിലോമീറ്റർവരെയുള്ള യാത്രയ്ക്ക് ഉപയോഗിക്കാനാകും. ഏഴുസീറ്റുകളാകും ഉണ്ടാവുക. ജനങ്ങൾക്ക് മിതമായനിരക്കിൽ സർവീസ് ലഭ്യമാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

സർവീസ് വിജയകരമായാൽ സംസ്ഥാനത്തെ മറ്റുജില്ലകളിൽനിന്ന് രോഗികളെ ബെംഗളൂരുവിലെ ആശുപത്രികളിലെത്തിക്കാൻ എയർ ആംബുലൻസ് സൗകര്യവും കമ്പനി ലഭ്യമാക്കും. 2023 ഒക്ടോബറിൽ ബെംഗളൂരുവിൽ ആരംഭിച്ച കമ്പനി ബെംഗളൂരുവിൽ ഫ്ളയിങ് ടാക്സ‌ി സർവീസ് ആരംഭിക്കാൻ 86 കോടി രൂപ കണക്കാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം സർല ഏവിയേഷനുമായി ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) ഇലക്ട്രിക് ഫ്ളയിങ് സർവീസ് ആരംഭിക്കാൻ ധാരണയിലേർപ്പെട്ടിരുന്നു.

വിമാനത്താവളത്തിൽനിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് സർവീസ് നടത്താനായിരുന്നു ധാരണ. 19 മിനിറ്റുകൊണ്ട് എത്താനാകും. നിലവിൽ വിമാനത്താവളത്തിൽനിന്ന് ഇലക്ട്രോണിക് സിറ്റിയിലെത്താൻ രണ്ടുമണിക്കൂറിലേറെ സമയം ആവശ്യമാണ്. ഫ്ളയിങ് ടാക്‌സി സർവീസ് നഗരത്തിലെ ഗതാഗതസംവിധാനത്തിന് മുതൽക്കൂട്ടായിരിക്കും. സർവീസ് ആരംഭിക്കാനാവശ്യമായ ഹെലിപ്പാഡുകളും മറ്റും ഒരുക്കേണ്ടതുണ്ട്.

മിഹിര്‍ മുഹമ്മദിന്റെ മരണം: സംഭവത്തില്‍ മുമ്ബ് പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു, ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി

ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ മുഹമ്മദിന്റെ മരണത്തില്‍ മുമ്ബ് പഠിച്ച സ്‌കൂളിലെ അധ്യാപകനെതിരെ നടപടിയെടുത്തു.മിഹിര്‍ മുമ്ബ് പഠിച്ച ജെംസ് മോഡേണ്‍ അക്കാദമി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി.മൂന്ന് മാസം മുമ്ബാണ് മിഹിറിനെ ജെംസ് മോഡേണ്‍ അക്കാദമി സ്‌കൂളില്‍ നിന്നും ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലേക്ക് മാറ്റിയത്. വൈസ് പ്രിന്‍സിപ്പലുമായുണ്ടായ പ്രശ്നത്തെ തുടര്‍ന്നായിരുന്നു മിഹിറിനെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലേക്ക് മാറ്റിയത് എന്നാണ് വീട്ടുകാര്‍ പറയുന്നത്.

വൈസ് പ്രിന്‍സിപ്പാളിന്റെ ശിക്ഷാനടപടികള്‍ മിഹിറിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നെന്ന് കുടുംബം പരാതി ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി. വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് എറണാകുളം കളക്ടറേറ്റില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സിറ്റിംഗ് നടത്തും. കുട്ടിയുടെ കുടുംബാംഗങ്ങളോടും സ്‌കൂള്‍ അധികൃതരോടും ഇന്ന് കളക്‌ട്രേറ്റില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മിഹിര്‍ മുഹമ്മദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. മിഹിറിന് ഉണ്ടായ ദുരവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്‌സില്‍ കുറിപ്പിട്ടു. മിഹിര്‍ മുഹമ്മദിന്റെ കുടുംബത്തിനെ അദ്ദേഹം അനുശോചനം അറിയിച്ചു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യുഡി എഫ് കണ്‍വീനര്‍ കത്ത് നല്‍കി. കര്‍ശന നടപടിക്ക് ആഭ്യന്തര-വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഹസന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group