Home Featured ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ്; ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ്; ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

by admin

ന്യൂഡല്‍ഹി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമാക്കുന്നു. ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിര്‍ദ്ദേശം നല്‍കി. കേരളം അടക്കം പല സംസ്ഥാനങ്ങളും നിര്‍ദ്ദേശം നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നിര്‍ദ്ദേശം നല്‍കിയത്. കേരളത്തില്‍ കേന്ദ്രീയ വിദ്യാലായങ്ങള്‍ മാത്രമാണ് ആറ് വയസ്സ് നിര്‍ദ്ദേശം നടപ്പാക്കിയത്.

സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലും സി.ബി.എസ്.ഇ സ്‌കൂളുകളിലും മറ്റും അഞ്ച് വയസ്സില്‍ തന്നെ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്നുണ്ട്. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ പല സ്‌കൂളുകളിലും ആരംഭിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആറ് വയസ്സ് മാനദണ്ഡം കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

2020ല്‍ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാമത്തെ വയസ്സ് മുതല്‍ മൂന്ന് വര്‍ഷത്തെ പ്രീ-പ്രൈമറി വിദ്യാഭ്യാസം, ആറാം വയസ്സില്‍ ഒന്നാം ക്ലാസ് എന്നിങ്ങനെയാണ് വിഭാവനം ചെയ്യുന്നത്.

പൊരിവെയിലില്‍ ചെരുപ്പിടാതെ വിദ്യാര്‍ഥികളെ റോഡില്‍ നിര്‍ത്തി ശിക്ഷ; പ്രതിഷേധം

അമരാവതി: പൊരിവെയിലില്‍ ചെരുപ്പിടാതെ വിദ്യാര്‍ഥികളെ റോഡില്‍ നിര്‍ത്തി സ്കൂള്‍ അധികൃതരുടെ ശിക്ഷ. പ്രൈമറി വിദ്യാര്‍ഥികളെയാണ് ഇത്തരത്തില്‍ ശിക്ഷിച്ചത്.

ക്രൂരത കണ്ട യാത്രക്കാര്‍ അധ്യാപകരെ ചോദ്യം ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ആന്ധ്രാ പ്രദേശിലെ സീതാമ്മധരയിലാണ് സംഭവം. മോശം പെരുമാറ്റത്തിന് സ്കൂളിന് മുന്നിലെ റോഡില്‍ ചെരുപ്പിടാതെ വിദ്യാര്‍ഥികളെ നിര്‍ത്തുകയായിരുന്നു അധ്യാപകര്‍. ഉച്ചതിരിഞ്ഞ സമയത്ത് കുട്ടികളെ റോഡില്‍ നിര്‍ത്തിയത് കണ്ട് യാത്രക്കാര്‍ അധ്യാപകരെ ചോദ്യം ചെയ്തു. ചിലര്‍ സംഭവം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്കൂളിലെത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group