Home Featured ചാമുണ്ഡി മലയിൽ തീപ്പിടുത്തം

ചാമുണ്ഡി മലയിൽ തീപ്പിടുത്തം

by admin

മൈസൂരു : ചാമുണ്ഡി മലയിൽ വെള്ളിയാഴ്ച്തീപ്പിടിത്തമുണ്ടായി. ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. വരണ്ടതും കുറ്റിച്ചെടികളുള്ളതുമായ കൂടുതൽ ഭാഗങ്ങൾ കത്തി നശിച്ചു. മലയിലേക്കുള്ള സമീപന റോഡുകളിലൊന്നായ ബന്ദിപാല്യ, ഉത്തനഹള്ളി റോഡിന് സമീപത്തെ കാടുകളിലാണ് തീപിടിച്ചത്.

വനംവകുപ്പും അഗ്നിരക്ഷാസേനയുമെത്തി വൈകീട്ടോടെ തീ നിയന്ത്രണവിധേയമാക്കി. ഉണങ്ങിയ പുല്ലിനാണ് തീ പിടിച്ചതെന്നും അപകടത്തിന്റെ്റെ വ്യാപ്‌തി ഇതുവരെ വിലയിരുത്തിയിട്ടില്ലെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബസവരാജു അറിയിച്ചു. തീ പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹൈഡ്രജൻ ബലൂണ്‍ പൊട്ടിത്തെറിച്ച്‌ ഉപപ്രധാനമന്ത്രിക്ക് പരിക്കേറ്റു; അറസ്റ്റിലായത് ഇന്ത്യക്കാരൻ,

നേപ്പാളില്‍ ഹൈഡ്രജൻ ബലൂണ്‍ പൊട്ടിത്തെറിച്ച്‌ ഉപപ്രധാനമന്ത്രി ബിഷ്‌ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തില്‍ അറസ്റ്റിലായത് ഇന്ത്യക്കാരൻ.കമലേഷ് കുമാർ എന്നയാളാണ് പിടിയിലായത്. ബലൂണില്‍ ഹൈഡ്രജൻ വാതകം നിറച്ചത് കമലേഷാണ്. പൊഖാറയില്‍ ശനിയാഴ്ച ഒരു ടൂറിസം പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് അപകടം ഉണ്ടായത്.ഇലക്‌ട്രിക് സ്വിച്ചിലൂടെ മെഴുകുതിരികള്‍ കത്തിച്ചതിന് പിന്നാലെയാണ് ബലൂണുകള്‍ പൊട്ടിത്തെറിച്ചത്. മെഴുകുതിരിയില്‍ നിന്ന് ബലൂണുകളിലേക്ക് തീപടരുകയായിരുന്നു. പൗഡലിന് പുറമേ പൊഖാറ മേയർ ധൻരാജ് ആചാര്യയ്ക്കും പരുക്കേറ്റിരുന്നു. ഇരുവരുടെയും മുഖത്തും കൈയിലും പൊള്ളലേറ്റിരുന്നു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ല.

You may also like

error: Content is protected !!
Join Our WhatsApp Group